‘കറുപ്പിലും വെളുപ്പിലുമായിരുന്ന എന്നെ കളറാക്കി തന്ന പ്രിയ മമ്മുക്ക’: ഫോട്ടോ പങ്കുവച്ച് ജോയ് മാത്യു
Mammootty's Gift to Joy Mathew: A Colorful 'Amma Ariyan' Moment
ജോൺ എബ്രഹാം സംവിധാനം ചെയ്ത് 1986ൽ റിലീസായ ‘അമ്മ അറിയാൻ’ ഈ വർഷത്തെ കാൻ ചലച്ചിത്രമേളയില്‍ പ്രദർശിപ്പിച്ചത് വലിയ വാർത്തയായിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടനും സംവിധായകനുമായി ജോയ് മാത്യുവാണ്.
‘അമ്മ അറിയാൻ’ വർഷങ്ങൾക്കിപ്പുറം വീണ്ടും ചർച്ചയാകുമ്പോൾ മമ്മൂട്ടിയുടെ ഒരു സ്‌നേഹസമ്മാനം ജോയ് മാത്യുവിന് ലഭിച്ചിരിക്കുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച അമ്മ അറിയാൻ എന്ന ചിത്രത്തിലെ ഒരു രംഗത്തിലെ ജോയ് മാത്യുവിന്റെ ഫോട്ടോ മമ്മൂട്ടി ‘കളറാക്കി’ അയച്ചു കൊടുത്തിരിക്കുകയാണ്.
ADVERTISEMENT
‘കറുപ്പിലും വെളുപ്പിലുമായിരുന്ന എന്നെ കളറാക്കി തന്ന പ്രിയ മമ്മുക്ക (ചിത്രം അമ്മ അറിയാൻ-1986)’ എന്നാണ് ജോയ് മാത്യു
ഈ ഫോട്ടോ പോസ്റ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
2026 കാൻ ചലച്ചിത്രമേളയിലെ ഏക ഇന്ത്യൻ എൻട്രിയായിരുന്നു അമ്മ അറിയാൻ.
ADVERTISEMENT
Mammootty's Gift to Joy Mathew: A Colorful 'Amma Ariyan' Moment:
Mammootty recently gifted Joy Mathew a colorized version of a still from the classic Malayalam film 'Amma Ariyan'. This iconic film, directed by John Abraham in 1986, recently gained significant attention for its screening at the Cannes Film Festival.