ADVERTISEMENT

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ഭാര്യ സുചിത്ര മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്.

‘പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ട സുചി ചേച്ചി. ചേച്ചിയുടെ അനിയന്‍ ആയിരിക്കുന്നതിലെ സന്തോഷം എനിക്ക് പറഞ്ഞ് അറിയിക്കാന്‍ കഴിയില്ല. അത്രയും അമൂല്യമായ വ്യക്തിത്വമാണ് ചേച്ചിയുടേത്. ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ, ഒരു അടിപൊളി ജന്മദിനം ആശംസിക്കുന്നു. എല്ലാവര്‍ക്കും ഒരു പ്രചോദനമായിരിക്കാനും, ഒപ്പം കൂടുതല്‍ കൂടുതല്‍ ഹോബികള്‍ കണ്ടെത്താനും ചേച്ചിക്ക് കഴിയട്ടെ. ലവ് യു ചേച്ചി’ ജൂഡ് ആന്തണി ജോസഫ് കുറിച്ചു.

ADVERTISEMENT

സുചിത്ര മോഹന്‍ലാലിനും മകള്‍ വിസ്മയക്കും ഒപ്പമുളള ചിത്രവും ജൂഡ് ആന്തണി ജോസഫ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
അതേസമയം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT