ADVERTISEMENT

ആര്യയെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ‘അനന്തൻ കാട്’ സിനിമയുടെ ടീസർ എത്തി. ചിത്രം ജൂൺ 25ന് തിയറ്ററുകളിലെത്തും.

ഗോകുലം ഗോപാലൻ, ബൈജു ഗോപാലൻ, വി.സി പ്രവീൺ, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ‘അനന്തൻ കാട്’ ജൂൺ 25-ന് ബിഗ് ഡ്രീംസ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. ഇന്ദ്രൻസ്, മുരളി ഗോപി, ദേവ് മോഹൻ, അപ്പാനി ശരത്, വിജയരാഘവൻ, നിഖില വിമൽ, ശാന്തി, റെജീന കാസാൻഡ്ര, സാഗർ സൂര്യ, പുഷ്പ സിനിമയിലെ സുനിൽ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ADVERTISEMENT

മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്.യുവ. സംഗീതം - അജ്നീഷ് ലോകനാഥ്, എഡിറ്റർ - രോഹിത് വി എസ് വാരിയത്ത്.

ADVERTISEMENT
Ananthan Kadu: Teaser Out for Arya Starrer!:

The teaser for 'Ananthan Kadu', directed by G.N. Krishnakumar with a screenplay by Murali Gopy and starring Aryaan, has been released. The film is set to hit theaters on June 25.

ADVERTISEMENT
ADVERTISEMENT