ADVERTISEMENT

നെടുമങ്ങാട്ടെ ഒന്നരവയസ്സുകാരൻ അര്‍ഷിന്റെ കൊലപാതകത്തില്‍ വേദന പങ്കുവച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.

‘നിന്നെ സ്വീകരിക്കാൻ എത്രയെത്ര അമ്മമാരാണ് ഇന്ന് കേരളത്തിൽ... പെറ്റ അമ്മക്ക് വേണ്ടാത്ത ഞാൻ പോകുന്നു എന്ന് പറഞ്ഞു നീ പോയി..’ എന്നാണ് ഭാഗ്യലക്ഷ്മി കുറിച്ചത്. ഭാഗ്യലക്ഷ്മി അര്‍ഷിനെ മടിയിൽ വച്ച് ഇരിക്കുന്ന ഒരു എ ഐ ചിത്രവും ഒപ്പം ചേർത്തിട്ടുണ്ട്.

ADVERTISEMENT

അമ്മ അഖിലയുടെയും രണ്ടാനച്ഛന്‍ അഷ്‌കറിന്റെയും ഒപ്പമാണ് ഒന്നര വയസുകാരന്‍ അര്‍ഷിദ് താമസിച്ചിരുന്നത്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ അസ്വാഭാവികത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് മരിച്ചു എന്നാണ് ആദ്യം വന്ന വാര്‍ത്ത. പിന്നീട് കൊലപാതകം ആണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിയിക്കുകയായിരുന്നു.

ADVERTISEMENT
Bhagyalakshmi Mourns Nedumangad Infant's Tragic Death:

Actress and dubbing artist Bhagyalakshmi expresses her grief over the tragic murder of one-and-a-half-year-old Arshid from Nedumangad. Her poignant words highlight the love and care Arshid deserved but was denied by his own mother, emphasizing the numerous mothers in Kerala who would have welcomed him.

ADVERTISEMENT
ADVERTISEMENT