‘ആരോഗ്യാവസ്ഥയും ഭാരം വര്‍ദ്ധിച്ചതും വളരെയധികം ബാധിച്ചു, ഇന്ന് ഞാന്‍ എന്നിലേക്ക് തിരികെ വരുന്ന ദിവസം’: ഡാൻസ് വിഡിയോയുമായി ഗ്രേസ് ആന്റണി
Grace Antony's Viral Dance Video Marks Fitness Comeback
തകർപ്പൻ ഡാൻസ് വിഡിയോയുമായി മലയാളത്തിന്റെ പ്രിയനടി ഗ്രേസ് ആന്റണി. ‘ഡെസ്സേര്‍ട്ട്’ എന്ന ഇംഗ്ലീഷ് ഗാനത്തിനൊത്താണ് താരം ചുവട് വയ്ക്കുന്നത്. ഭാരം കൂടിയതിനാലും ആരോഗ്യാവസ്ഥ കൊണ്ടും തനിക്ക് ഒരുപാടു നാള്‍ ഡാന്‍സ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്ന്, ഫിറ്റ്‌നസ് വീണ്ടെടുത്ത് ഡാന്‍സ് ചെയ്യാനായതിന്റെ സന്തോഷം പങ്കുവച്ച് ഗ്രേസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
‘വീണ്ടും ഞാനായി മാറുന്നു. എന്റെ ആരോഗ്യ സംബന്ധമായ അവസ്ഥയും ഭാരം വര്‍ദ്ധിച്ചതും എന്നെ വളരെയധികം ബാധിച്ചിരുന്നു. അതുകൊണ്ട് എനിക്ക് ഒരു ഡാന്‍സ് മൂവ് പോലും നടത്താന്‍ കഴിഞ്ഞില്ല. അത് എന്നെ വൈകാരികമായി വളരെയധികം തളര്‍ത്തി. എന്റെ ആത്മവിശ്വാസവും മെയ് വഴക്കവും വീണ്ടെടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അങ്ങനെ ഫിറ്റ്‌നസ് വീണ്ടെടുക്കാനുളള എന്റെ കഠിനമായ യാത്ര ഞാന്‍ ആരംഭിച്ചു. ഇന്ന് ഞാന്‍ എന്നിലേക്ക് തിരികെ വരുന്ന ഏറ്റവും മനോഹരമായ ദിവസമാണ്. ഈ യാത്ര എളുപ്പമായിരുന്നില്ല, എന്നിട്ടും ഞാന്‍ അത് ചെയ്തു. നിങ്ങളുടെ എല്ലാവരുടെയും മുമ്പാകെ ഞാന്‍ ഇവിടെയുണ്ട്’. - ഗ്രേസ് ആന്റണി കുറിച്ചതിങ്ങനെ.
Grace Antony's Viral Dance Video Marks Fitness Comeback:
Grace Antony's incredible dance video showcases her triumphant return to dancing after overcoming health and weight challenges. The beloved Malayalam actress expresses her joy and determination in reclaiming her fitness and agility on Instagram, performing to the song 'Dessert'.