നടൻ സലിംകുമാറിന്റെ സംസ്‌കാരച്ചടങ്ങിനിടെ മൃതദേഹം കിടത്തിയിരിക്കുന്നതിനടുത്തേക്ക് തള്ളിക്കയറിയ യൂട്യൂബ് ചാനലുകള്‍ക്കെതിരെ താരത്തിന്റെ മകനും നടനുമായ ചന്തു സലിംകുമാർ പ്രതികരിച്ചത് വലിയ ചർച്ചയായിരുന്നു.
സലിം കുമാറിന്റെ ഭൗതിക ശരീരം പറവൂരിലെ വസതിയായ ലാഫിങ്ങ് വില്ലയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുന്ന ചടങ്ങിനിടെയാണ് സംഭവം.
ഇപ്പോഴിതാ, കുടുംബാംഗങ്ങളെപ്പോലും അസ്വസ്ഥരാക്കിയ യൂട്യൂബ് ചാനലുകളുടെ പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രജീഷ വിജയൻ.
‘ഒരു ഇതിഹാസത്തിന്റെ നഷ്ടത്തിൽ അങ്ങേയറ്റം ദുഃഖിതയാണ്. മാധ്യമങ്ങളും ക്യാമറകളും ദുഃഖിതരായ കുടുംബത്തോട് കാണിക്കുന്ന അനാദരവും സഹാനുഭൂതിയില്ലായ്മയുമാണ് കൂടുതൽ വേദനിപ്പിക്കുന്നത്! കാഴ്ചക്കാരെയും ടി.ആർ.പി.യും കൂട്ടാനുള്ള തിരക്കിൽ, യഥാർത്ഥ മനുഷ്യത്വം നഷ്ടപ്പെട്ടു’.– രജീഷ കുറിച്ചു.
യൂട്യൂബ് ചാനലുകാരെ കൂടാതെ അവിെട വന്ന് മറ്റ് ആളുകളും നടന്മാരുെടയും മറ്റും ചിത്രങ്ങളും വിഡിയോകളും എടുക്കാൻ മത്സരിക്കുകയായിരുന്നു. പിന്നോട്ട് അൽപം മാറി നിൽക്കാൻ ആവശ്യപ്പെട്ട ശേഷവും ആരും അനുസരിക്കാതെ വന്നതോടെയാണ് മകൻ ചന്തു നിയന്ത്രണം നഷ്‌ടപ്പെട്ട് കടുത്ത രോക്ഷത്തോടെ പ്രതികരിച്ചത്...