നടൻ സലിംകുമാറിന്റെ സംസ്‌കാരച്ചടങ്ങിനിടെ മൃതദേഹം കിടത്തിയിരിക്കുന്നതിനടുത്തേക്ക് തള്ളിക്കയറിയ യൂട്യൂബ് ചാനലുകള്‍ക്കെതിരെ താരത്തിന്റെ മകനും നടനുമായ ചന്തു സലിംകുമാർ പ്രതികരിച്ചത് വലിയ ചർച്ചയായിരുന്നു. സലിം കുമാറിന്റെ ഭൗതിക ശരീരം പറവൂരിലെ വസതിയായ ലാഫിങ്ങ് വില്ലയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുന്ന ചടങ്ങിനിടെയാണ് സംഭവം.
ഇപ്പോഴിതാ, കുടുംബാംഗങ്ങളെപ്പോലും അസ്വസ്ഥരാക്കിയ യൂട്യൂബ് ചാനലുകളുടെ പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ.
‘വീണ്ടും ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാൻ ശ്രമിക്കുന്നു, ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം. എന്നാൽ ഇവിടെ വീണ്ടും ക്യാമറകളുടെയും മൈക്കുകളുടെയും ഒരു കൂട്ടം, ഈ അവസാന വിടവാങ്ങൽ ക്ലോസപ്പിൽ പകർത്താൻ തിരക്കുകൂട്ടുന്നു, ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തെത്തുന്ന കഴുകന്മാരെപ്പോലെ.
കുറച്ച് സ്ഥലം ലഭിക്കാൻ മകൻ നിലവിളിക്കുന്നു, അവരോട് പിന്നോട്ട് മാറാൻ ആവശ്യപ്പെടുന്നു, ഒന്നു സമാധാനത്തോടെ കരയാൻ.. നാം എന്തായിത്തീർന്നിരിക്കുന്നു ? തത്സമയം എല്ലാം അറിയാനുള്ള ഈ ആർത്തി, എല്ലാ മര്യാദയും അച്ചടക്കവും ഉപേക്ഷിച്ച്. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കുക, അവർക്ക് ഇതിനകം തന്നെ ധാരാളം വേദനയുണ്ട്.
സ്വയം നിയന്ത്രണവും ദിശാബോധവും ഉണ്ടാകണം. ഇതൊരു പത്രപ്രവർത്തനമല്ല, ഇത് പ്രദർശനപരതയാണ്! വികാരഭരിതവും അനാവശ്യവുമാണ്’. – സുപ്രിയ പറഞ്ഞു.
യൂട്യൂബ് ചാനലുകാരെ കൂടാതെ അവിെട വന്ന് മറ്റ് ആളുകളും നടന്മാരുെടയും മറ്റും ചിത്രങ്ങളും വിഡിയോകളും എടുക്കാൻ മത്സരിക്കുകയായിരുന്നു. പിന്നോട്ട് അൽപം മാറി നിൽക്കാൻ ആവശ്യപ്പെട്ട ശേഷവും ആരും അനുസരിക്കാതെ വന്നതോടെയാണ് മകൻ ചന്തു നിയന്ത്രണം നഷ്‌ടപ്പെട്ട് കടുത്ത രോക്ഷത്തോടെ പ്രതികരിച്ചത്...