യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഉയിർ’. സിനിമയുടെ ടീസർ എത്തി. ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണെന്ന സൂചനയാണ് ടീസർ നൽകുന്നത്. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമിക്കുന്ന ചിത്രത്തിൽ റോഷൻ മാത്യു പ്രധാന വേഷത്തിൽ എത്തുന്നു.
ഗായകനും നടനുമായ നിഖിൽ കെ. മേനോനും, ഷാജി മാറാടും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. നടൻ ബൈജു സന്തോഷ് ഒരു മുഴുനീള പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിനീത് തട്ടിൽ, ദിവ്യ എം. നായർ, സന്തോഷ് ത്രിവിക്രമൻ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ADVERTISEMENT
അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മണികണ്ഠൻ അയ്യപ്പ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു, രഞ്ജൻ എബ്രഹാം എഡിറ്റിങ് നിർവഹിക്കുന്നു.
ADVERTISEMENT
Uyiir: New Malayalam Investigation Thriller Teaser Released:
Uyiir is a Malayalam investigation thriller directed by M. Padmakumar, based on real-life incidents. The recently released teaser hints at a gripping narrative with Roshan Mathew in the lead role.