ADVERTISEMENT

മകൾ മറിയം അമീറ സൽമാനൊപ്പം സൂപ്പര്‍ ബൈക്കിൽ കറങ്ങുന്ന പ്രിയതാരം ദുൽഖർ സൽമാന്റെ വിഡിയോ ആരാധകർ ആഘോഷമാക്കുന്നു. ഹെൽമറ്റ് ധരിച്ച് കുഞ്ഞിക്കയ്യാൽ അച്ഛനെ കെട്ടിപ്പിടിച്ച് ബൈക്കിന്റെ പിന്നിൽ ഇരിപ്പാണ് മറിയം.

‘ഒരു അച്ഛൻ, ഒരു മകൾ, പിന്നെ ഒരുപിടി ഓർമ്മകൾ സമ്മാനിക്കാൻ കാത്തിരിക്കുന്ന ഒരു നഗരവും. സ്വപ്നങ്ങളിലേക്ക് കുതിക്കുന്ന ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക്...ചില യാത്രകൾ ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന കഥകളായി മാറാറുണ്ട്. ഹാപ്പി ഫാദേഴ്സ് ഡേ’ എന്നാണ് അൾട്രാവയലറ്റ് ഇലക്ട്രിക് സൂപ്പർബൈക്കുകളുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

ADVERTISEMENT

മുൻപും അൾട്രാവയലറ്റ് ഇലക്ട്രിക് സൂപ്പർബൈക്കിൽ മകൾക്കൊപ്പം കറങ്ങുന്ന ചിത്രങ്ങൾ ദുൽഖർ പങ്കുവച്ചിട്ടുണ്ട്.

2011 ഡിസംബര്‍ 22 നാണ് ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരായത്. 2017 മെയ്‌ മാസം അഞ്ചാം തീയതി മറിയം ജനിച്ചു.

ADVERTISEMENT
Dulquer Salmaan Rides Superbike with Daughter Mariyam Ameera Salmaan:

Dulquer Salmaan's adorable video riding a superbike with his daughter Mariyam Ameera Salmaan has gone viral among fans, melting hearts as she clutches him tightly. This heartwarming father-daughter moment on an Ultraviolent electric superbike is being celebrated, showcasing a beautiful bond and cherished memories.

ADVERTISEMENT
ADVERTISEMENT