ADVERTISEMENT

താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡിയിൽ മോഹൻലാൽ പ്രസംഗിച്ചത് ഓർമയിൽ നിന്നു പകർത്തി നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമൻ.

ആത്മവിമർശനത്തിനു തയാറാകണമെന്നും സ്വയം തിരുത്തി കൂടുതൽ നല്ല മനുഷ്യരാകണമെന്നും ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു മോഹൻലാലിന്റെ പ്രസംഗമെന്ന് വി.കെ.ശ്രീരാമൻ കുറിച്ചു.

ADVERTISEMENT

വി.കെ.ശ്രീരാമന്റെ കുറിപ്പ് –

മുപ്പത് വർഷങ്ങൾക്കു മുമ്പ് ഇങ്ങനെ ഒരു സംഘടനക്ക് രൂപം കൊടുക്കാൻ ശ്രമിക്കുമ്പോൾ പ്രധാനമായും സിനിമയിലെ അഭിനേതാക്കളുടെ ജീവിതത്തിന് തുണയാവുന്ന ഒരു ചാരിറ്റബിൾ സ്ഥാപനത്തിന് രൂപം കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. കൂട്ടായ പരിശ്രമത്തിലൂടെ നമുക്കാ ലക്ഷ്യത്തിലെത്താൻ ഏറെക്കുറെ സാധിച്ചിട്ടുണ്ട്.

ADVERTISEMENT

ജീവിതം മുന്നോട്ടു കൊണ്ടു പോവ്വാനാവാതെ വീണു പോയ നിരവധി പേരുണ്ട് നമ്മുടെ കൂട്ടത്തിൽ, അവരെ സഹായിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. അതിനു നമുക്ക് ആവുന്നുണ്ട് ഇപ്പോൾ.

മറ്റു ഭാഷകളിലൊന്നും സമാനമായ സംഘടനയില്ല.

ADVERTISEMENT

ഞാൻ തന്നെ അഭിനയിച്ച ചില സിനിമകൾ ഇപ്പോൾ കാണുമ്പോൾ കണ്ണുനിറയാറുണ്ട്, കാരണം പല സീനുകളിലും കൂടെ അഭിനയിച്ചവരൊന്നും ഇപ്പോൾ നമ്മോടൊപ്പം ഇല്ല.

നാം ആത്മ വിമർശനത്തിന് തയ്യാറാവണം. സ്വയം തിരുത്താനും കുടുതൽ നല്ല മനുഷ്യരാവാനും നമുക്കു കഴിയണം.

ആ പ്രസംഗം ഓർമ്മയിൽ നിന്ന് എടുത്തെഴുതിയതാണ്.

വാക്കുകൾ മാറിപ്പോയിട്ടുണ്ടാവാം

പക്ഷെ, പൊരുളിതാണ്.

ആകയാലും

പ്രിയരേ

സുപ്രഭാതം.

Mohanlal's AMMA Speech: A Call for Self-Reflection:

The AMMA Malayalam actors' association speech by Mohanlal, recalled by VK Sreeraman, emphasized self-criticism and betterment. The article highlights AMMA's charitable goals and the emotional reflections on fellow actors no longer present.

ADVERTISEMENT