ADVERTISEMENT

സൈജു കുറുപ്പ് നായകനായ ബ്ലോക് ബസ്റ്റർ സിനിമ ‘മോഹിനിയാട്ട’ത്തിന് മൂന്നാം ഭാഗം വരുന്നു. ‘രാസലീല’ എന്നാണ് ചിത്രത്തിന്റെ പേര്. കൃഷ്ണദാസ് മുരളി തന്നെയാണ് മൂന്നാം ഭാഗവും ഒരുക്കുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ്.

സൈജു കുറുപ്പ്, സായികുമാര്‍, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2024ലായിരുന്നു കൃഷ്ണദാസ് മുരളി ‘ഭരതനാട്യം’ ഒരുക്കിയത്. ചിത്രം വേണ്ട രീതിയില്‍ ശ്രദ്ധ നേടിയില്ല. എന്നാൽ ഒടിടിയിൽ എത്തിയതോടെ ചിത്രം വലിയ ചർച്ചയായി. ഇക്കഴിഞ്ഞ ഏപ്രിൽ പത്തിനായിരുന്നു രണ്ടാം ഭാഗമായ ‘മോഹിനിയാട്ടം’ തിയറ്ററുകളിൽ എത്തിയത്. സിനിമ സൈജുവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയി.

ADVERTISEMENT
ADVERTISEMENT
Saiju Kurup's Blockbuster 'Mohiniyattam' Gets a Thrilling Sequel 'Raasaleela':

Mohiniyattam 3, titled 'Raasaleela', is confirmed to be in the works, continuing the successful franchise starring Saiju Kurup. The third installment will be directed by Krishna Das Murali, who helmed the previous hits, with production by Linimariam David and Anupama B. Nambiar.

ADVERTISEMENT
ADVERTISEMENT