ADVERTISEMENT

കാൻസർ എന്ന അസുഖം അവരവരുടെ തെറ്റ് കൊണ്ട് വരുന്നതാണോ എന്ന് നടി സീമ ജി.നായർ. കാൻസർ ബാധിതയായ സോഷ്യൽ മീഡിയ താരം രേണു സുധിയെ ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ചുള്ള പുതിയ സോഷ്യൽ മീഡിയ പോസ്റ്റിലാണ് താരത്തിന്റെ ചോദ്യം.

‘ശുഭദിനം. കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി മനസ്സിൽ വരുന്ന ഒരു ചോദ്യം ? കാൻസർ എന്ന അസുഖം അവരവരുടെ തെറ്റ് കൊണ്ട് വരുന്നതാണോ ? അവർ അവർക്കിഷ്ടമുള്ള ജോലി ചെയ്ത് ജീവിച്ചത് കൊണ്ട് വരുന്നതാണോ ? അങ്ങനെ ആണെങ്കിൽ എന്റെ ജീവിതത്തിലേക്കു കടന്നു വന്ന, ഈ രോഗം പിടിപെട്ട ആരും തെറ്റുകാരോ, കുറ്റക്കാരോ ആയിരുന്നില്ല... ഞാൻ കണ്ട ഏറ്റവും മനുഷ്യ സ്നേഹിയും, ആരെയും ഉപദ്രവിക്കാത്ത ആളും ആയിരുന്നു എന്റെ അമ്മ... നമുക്ക് കഴിക്കാൻ ഇല്ലെങ്കിലും മറ്റുള്ളവരുടെ അടുപ്പ് പുകയണം എന്ന് കരുതിയ സ്നേഹനിധി, കഷ്ട്ടപെട്ടതിൽ തൊണ്ണൂറ് ശതമാനവും മറ്റുള്ളവർക്ക് കൊടുത്ത ആൾ, അമ്മക്ക് ഇത് വന്നപ്പോൾ തകർന്നുപോയി എല്ലാവരും, ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെ അസുഖം വരുമെന്ന്...

ADVERTISEMENT

ഇത് വന്നു പോകുന്നതല്ലേ ? ഈ ലോകത്ത് കോടികണക്കിന് ആൾക്കാർ ഇതിന്റെ ദുരിതത്തിൽ പെട്ട് തകർന്നു പോകുന്ന കാഴ്ചകൾ എന്നുമുണ്ട്...പലതും കാണാൻ ഉള്ള കെൽപ്പില്ല...ഈ മഹാമാരിയെ തുടച്ചു നീക്കാനും കഴിയുന്നുമില്ല...ഇത് ആരും വാങ്ങി കൊടുക്കുന്ന സമ്മാനം അല്ല...സ്വയം ഇത് വന്നോട്ടെ എന്ന് കരുതി തേടി പോയി വാങ്ങുന്നതുമല്ല, എന്റെ വാക്കിൽ പറഞ്ഞാൽ ഇത് വിധിയാണ്...അപ്പോൾ അതിനെ നേരിടുക എന്നത് മാത്രമേ പറ്റുകയുള്ളു...നിങ്ങൾക്ക് ഇതിനെ കുറിച്ചുള്ള അഭിപ്രായം എന്താണ് ? നിങ്ങളുടെ മനസ്സിൽ ഉള്ളത് എഴുതുക...കുറ്റപ്പെടുത്തലുകൾ അല്ല, എനിക്കു കേൾക്കേണ്ടത്...അഭിപ്രായം ആണ്...എനിക്കൊരു പണിയും ഇല്ലേ എന്ന് ചോദിക്കുന്നവരോട്, ഒന്നേ എനിക്കു പറയാനുള്ളു...നിങ്ങൾക്കൊക്കെ ഓരോ പണി ഇല്ലേ ? അതുപോലെ ഞാനും ഇഷ്ട്ടപെടുന്നു ചില കാര്യങ്ങൾ’ എന്നാണ് സീമ കുറിച്ചത്.

രേണു സുധിക്ക് കാൻസർ ആണെന്ന വാർത്ത വന്നതോടെ വലിയ സൈബർ അറ്റാക്കാണ് താരത്തിനെതിരെ ഉണ്ടായത്. ഇതിനെതിരെയാണ് സീമയുടെ പോസ്റ്റ്. രേണുവിന് എല്ലാ പിന്തുണയുമായി ഒപ്പം നിൽക്കുകയാണ് ഇപ്പോൾ സീമ.

ADVERTISEMENT
Seema G Nair Defends Renu Sudhi Against Cyber Attacks: 'Cancer is Not a Punishment':

Cancer is not a fault. Actress Seema G Nair raises the question of whether cancer is a self-inflicted disease or a matter of destiny. She expressed her support for social media star Renu Sudhi who is battling cancer, emphasizing that no one deserves blame for contracting the illness.

ADVERTISEMENT
ADVERTISEMENT