നടൻ സി. രാജശേഖരൻനായർ അന്തരിച്ചു. 74 വയസ്സായിരുന്നു. കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് സ്വദേശിയാണ്. മലയാളസിനിമയിൽ കൂടുതൽ എസ്.ഐ.വേഷങ്ങൾ ചെയ്ത നടനായതുകൊണ്ട് ‘എസ്.ഐ. രാജശേഖരൻ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അന്ത്യം.
ജോഷി സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ‘സന്ദർഭം’, ‘രാജാവിന്റെ മകന്‍’, ‘വഴിയോരക്കാഴ്ചകൾ’, ‘മുദ്ര’, ‘നായർ സാബ്’, ‘സേതുരാമയ്യർ സി.ബി.ഐ.’, ‘താപ്പാന’.‘നമ്പർ 20 മദ്രാസ് മെയിൽ’, ‘പാറശ്ശാല പാച്ചു പയ്യന്നൂർ പരമു’ തുടങ്ങി ഒട്ടനവധി സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2015-ൽ റിലീസ് ചെയ്ത ‘ഒരു സെക്കൻഡ് ക്ലാസ് യാത്ര’യിലാണ് അവസാനം അഭിനയിച്ചത്.
ചങ്ങനാശ്ശേരി വാഴപ്പള്ളി ചീനച്ചാടത്ത് പരേതരായ കെ. ചന്ദ്രശേഖരൻനായരുടെയും പദ്‌മാവതിയമ്മയുടെയും മകനാണ്.
ADVERTISEMENT
Veteran Malayalam Actor C. Rajashekharan Nair Passes Away at 74:
Malayalam actor C. Rajashekharan Nair, fondly known as 'SI Rajashekharan' for his numerous police roles, has passed away at the age of 74. He was a familiar face in many Malayalam films, particularly those directed by Joshi.