ADVERTISEMENT

അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ പ്രിയനടി സംവൃത സുനിൽ.അമ്മയ്‌ക്കൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കിട്ട് ‘ഹാപ്പി ബര്‍ത്ത് ഡേ അമ്മ’ എന്നാണ് താരം കുറിച്ചിരിക്കുന്നത്.

സംവൃതയുടെ സഹോദരി സന്‍ജുക്തയും അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ‘ഹാപ്പി ബര്‍ത്ത് ഡേ അമ്മ ’എന്നാണ് അമ്മയ്‌ക്കൊപ്പമുളള ഒരു മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ട് സന്‍ജുക്തയും കുറിച്ചത്.

ADVERTISEMENT

സന്‍ജുക്തയുടെ പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ച് സംവൃതയും എത്തി.

വിവാഹശേഷം അഭിനയത്തിന്റെ തിരക്കുകളില്‍ നിന്നെല്ലാം മാറി കുടുംബജീവിതം ആസ്വദിക്കുകയാണ് സംവൃത. ഭര്‍ത്താവ് അഖില്‍ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃതയുടെ താമസം.

ADVERTISEMENT

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

Samvritha Sunil's Heartfelt Birthday Wish for Her Mother:

Actress Samvritha Sunil wished her mother a happy birthday with a touching Instagram story. She shared a picture with her mother and a heartfelt 'Happy Birthday Mom', joined by her sister Sanjuktha who also shared loving birthday wishes.

ADVERTISEMENT
ADVERTISEMENT