ADVERTISEMENT

നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിനെതിരെ വ്ലോഗർ ഷെഫീന ബീവി രംഗത്തെത്തിയത് ചർച്ചയായിരുന്നു.മോഡേൺ ലുക്കിലെത്തുന്ന ദയയെ രൂക്ഷമായി വിമർശിച്ച് കൊണ്ടായിരുന്നു വിഡിയോ.

ദയയുടെ പുതിയ ട്രാൻസിഷൻ റീൽ ആയിരുന്നു ഷെഫീനയുടെ വിമർശനത്തിനു കാരണം. ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ എന്നും മകളെ കയറൂരി വിട്ടിരിക്കുകയാണോന്നും ചോദിച്ച ഷെഫീന, ഇപ്പോഴത്തെ പിള്ളേരുടെ വിചാരം തുണി പറിച്ച് കളയുന്നതാണ് സ്വാതന്ത്ര്യം എന്നാണെന്നും പറഞ്ഞിരുന്നു.

ADVERTISEMENT

എന്നാൽ നിരവധിയാളുകളാണ് ഷെഫീന ബീവിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. എന്ത് ധരിക്കണമെന്നത് അവളുടെ തീരുമാനമാണെന്നു പറഞ്ഞ് ദയയെ പിന്തുണച്ച് നിരവധി കണ്ടന്‍റ് ക്രിയേറ്റേഴ്സ് വിഡിയോകൾ ചെയ്തു. വിഡിയോയ്ക്ക് താഴെ നിരവധി വിമർശനങ്ങൾ ഉയർന്നതോടെ വിവാദ പോസ്റ്റ് ഷെഫീന ഡിലീറ്റ് ചെയ്തു.

ADVERTISEMENT
Daya Sujith Faces Vlogger's Criticism Over Fashion:

Daya Sujith, daughter of actress Manju Pillai, faced criticism from vlogger Shefeena Beevi regarding her modern fashion choices. Numerous content creators and individuals have since come forward to support Daya, asserting her right to choose her own attire.

ADVERTISEMENT
ADVERTISEMENT