ADVERTISEMENT

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മക്കളായ പ്രണവും വിസ്മയയും ആരാധകർക്ക് പ്രിയങ്കരരാണ്. നടൻ എന്ന നിലയിലും പ്രണവിന് ഏറെ ജനപ്രീതിയുണ്ട്. വിസ്മയയും ഇപ്പോൾ അഭിനയരംഗത്തേക്ക് കടന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു പ്രണവിന്റെ പിറന്നാൾ.

ADVERTISEMENT

36-ാം പിറന്നാളാഘോഷിക്കുന്ന പ്രണവിന് ആശംസകളുമായി കുടുംബവും ആരാധകരും സഹതാരങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകൾ പങ്കുവച്ചു.

മകനൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവച്ചാണ് മോഹൻലാലിന്റെ ആശംസ. ‘Happy birthday to my dearest Appu’ എന്നാണ് താരം കുറിച്ചത്. ആരാധകരും താരങ്ങളുമടക്കം നിരവധിയാളുകളാണ് മോഹൻലാലിന്റെ പോസ്റ്റിനു താഴെ പ്രണവിന് ആശംസകളുമായി എത്തിയത്.

ADVERTISEMENT

‘ഹാപ്പി ഹാപ്പി ബര്‍ത്ത്ഡേ ബ്രോസ്കിയോ...’ എന്നാണ് പ്രണവിനൊപ്പമുള്ള പുതിയ ചിത്രങ്ങളും ത്രോബാക്ക് ചിത്രങ്ങളുമടക്കം പങ്കിട്ട് വിസ്മയ കുറിച്ചിരിക്കുന്നത്.

‘ഡീയസ് ഈറെ’ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ പ്രണവ് ചിത്രം. ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ അരങ്ങേറ്റം.

ADVERTISEMENT
Pranav Mohanlal's 36th Birthday Celebration:

Pranav Mohanlal, son of Malayalam superstar Mohanlal, recently celebrated his 36th birthday, receiving warm wishes from family and fans. His sister, Vismaya Mohanlal, who is also making her acting debut, shared heartfelt birthday posts for her beloved brother.

ADVERTISEMENT