ലോകക്കപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ അർജന്റീന ടീമിന്റെ ജഴ്സി അണിഞ്ഞുള്ള റീൽ വിഡിയോ നടി അന്ന രേഷ്മ രാജൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കൂടാതെ സബ്സ്ക്രിപ്ഷന്റെ ഭാഗമായുള്ള റീലും പോസ്റ്റ് ചെയ്തു. ഈ രണ്ട് വിഡിയോയ്ക്കും വലിയ വിമർശനം നേരിട്ടതോടെ കമന്‍റ് ബോക്സ് നടി ഓഫ് ആക്കി.
ഇപ്പോഴിതാ, വിഡിയോയിൽ മോശം കമന്‍റ്സ് ഇട്ടവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അന്ന.
ADVERTISEMENT
‘ആകാംക്ഷയിൽ ഒരു റീൽ ഇട്ടത് മാത്രമേ ഓർമയുള്ളൂ. ചീത്ത കമൻറ്സ് ഇട്ട എല്ലാവരുടെയും അമ്മയ്ക്കും അപ്പനും സുഖമാണെന്നു കരുതുന്നു. നന്ദി എല്ലാവർക്കും’ എന്നാണ് അന്നയുടെ കുറിപ്പ്.
രജനികാന്ത് ചിത്രം ‘ജയിലർ 2’ ആണ് അന്നയുടെ പുതിയ പ്രോജ്ക്ട്. താരത്തിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.
Anna Reshma Rajan Faces Backlash for World Cup Reels:
Anna Reshma Rajan faced criticism for her social media reels related to the Football World Cup final, where she wore an Argentina jersey. The actress, after receiving backlash, disabled the comments section on her posts. In response to the negative comments, Anna posted a sarcastic reply, wishing well-being to the parents of those who left harsh remarks. Her upcoming project includes a role in Rajinikanth's 'Jailer 2,' marking her Tamil film debut.