‘എന്റെ മുഖത്തിനൊപ്പം പാവം ടി.ജി. രവിച്ചേട്ടന്റെ മുഖവും നശിപ്പിച്ചു’: എം.എ. നിഷാദിന്റെ കുറിപ്പ്
Director MA Nishad Condemns Vandalism of 'Lark' Movie Posters
‘ലർക്ക്’ സിനിമയുടെ പോസ്റ്റർ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ സംവിധായകൻ എം.എ. നിഷാദ്. തന്നോട് ശത്രുത പുലർത്തുന്നവർ ചരിത്രം ആവർത്തിക്കുകയാണെന്ന് നിഷാദ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
‘ലർക്ക്’ന്റെ പോസ്റ്ററുകൾ പാതയോരങ്ങളിൽ നിറയുമ്പോൾ സ്വാഭാവികമായ ചില ഉപദ്രവങ്ങളും നേരിടേണ്ടി വരുന്നുണ്ട്. എന്റെ സിനിമയുടെ പോസ്റ്റർ കീറുന്നതും നശിപ്പിക്കുന്നതുമൊക്കെ കുറെക്കാലമായി കണ്ടുവരുന്ന ഒരു നാട്ടുനടപ്പാണെന്ന് ഞാൻ തമാശയായി പറയാറുണ്ട്. എന്നോട് രാഷ്ട്രീയപരമായും, ആശയപരമായും വിയോജിപ്പുള്ളവർ തുടങ്ങി, അകാരണമായ ശത്രുത പുലർത്തുന്നവർ വരെയുള്ള ഒരു കൂട്ടമാളുകൾ ചരിത്രം ആവർത്തിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഇത്തവണയും എന്റെ മുഖം കണ്ടപാടെ ഓപ്പറേഷൻ തുടങ്ങി.. പക്ഷേ നിർഭാഗ്യവശാൽ എന്റെ മുഖത്തിനൊപ്പം പാവം ടി.ജി. രവിച്ചേട്ടന്റെ മുഖവും നശിപ്പിച്ചു. അതെന്തിനാണാവോ എന്തോ... കീറാൻ വേണ്ടിയാണെങ്കിലും പോസ്റ്റർ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. അതിനപ്പുറമൊന്നും നിങ്ങൾക്ക് ചെയ്യാനാവില്ലെന്നറിയാം. കൂടുതൽ അക്രമങ്ങൾ അഴിച്ചുവിടുക... അയാം വെയ്റ്റിംഗ്’ എന്നാണ് നിഷാദ് കുറിച്ചത്.
ADVERTISEMENT
എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ലർക്കി’ൽ സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരാണ് പ്രധാന താരങ്ങൾ. ജൂലൈ 24-ന് ‘ലർക്ക്’ തിയറ്ററുകളിലെത്തും.
ADVERTISEMENT
Director MA Nishad Condemns Vandalism of 'Lark' Movie Posters:
Lark movie director MA Nishad has strongly condemned the widespread defacement of his film's posters, accusing those harboring personal or ideological animosity of repeating past actions. He noted that his film's posters, which are appearing across roadsides, are being torn down and vandalized, a practice he had previously dismissed as a common occurrence. Nishad expressed his disappointment that not only his image but also that of veteran actor TG Ravi on the poster was damaged. He sarcastically welcomed further aggression, stating he is waiting and that his adversaries cannot do more than this. 'Lark,' starring Saiju Kurup and Aju Varghese, is slated for a theatrical release on July 24.