തന്നെയും സഹോദരീപുത്രന്മാരെയും ചേര്‍ത്ത് മുന്‍മന്ത്രിയും നടനുമായ കെ.ബി.ഗണേഷ് കുമാര്‍ മോശമായി സംസാരിച്ചുവെന്ന് നടി മായ വിശ്വനാഥ്. ഗണേഷ് കുമാര്‍ അമ്മ അഡ്ഹോക് കമ്മിറ്റിയില്‍ വന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്നും മൈ മീഡിയ ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തില്‍ മായ വിശ്വനാഥ് തുറന്നടിച്ചു.
‘‘നേതാവെന്ന നിലയ്ക്ക് പരാജയമാണെന്ന് തോറ്റപ്പോള്‍ തന്നെ മനസിലായി. വ്യക്തി എന്ന നിലയ്ക്കും പരാജയമാണ്. എന്റെ വ്യക്തപരമായ അഭിപ്രായമാണ്. എന്നെ അത്രയും മുറിവേല്‍പ്പിച്ചു. എന്റെ സഹോദരിയുടെ ആണ്‍മക്കളേയും എന്നേയും ചേര്‍ത്ത് സംസാരിച്ച വ്യക്തിയാണ്.
ADVERTISEMENT
എന്റെ സഹോദരിയുടെ മക്കള്‍ എന്റെ മക്കളാണ്. അവരെ ഈ കൈകളിലാണ് വാങ്ങിയത്. അവരുടെ ഇടുപ്പില്‍ ഞാന്‍ കൈ വച്ച ഫോട്ടോയെ പറ്റി പറഞ്ഞു. എന്റെ സഹോദരിയുടെ മക്കളുടെ ഇടുപ്പിലല്ലാതെ നാട്ടുകാരുടെ ഇടുപ്പില്‍ കയ്യിടാന്‍ പറ്റുമോ ? ഇത് പറയാന്‍ അയാളാരാണ് ? ചേച്ചിയുടെ മക്കള്‍ ഞാന്‍ കൊണ്ടുനടക്കുന്ന പയ്യന്മാരാണെന്ന് അയാളുടെ ഫ്രണ്ട് പറഞ്ഞു. എത്ര വൃത്തികെട്ട ഒരുത്തനാണ്. അന്ന് ഞാന്‍ ആലോചിച്ചു, ഇനി ഇയാള്‍ ജയിക്കില്ല. അവിടെവച്ച് അയാളെ വെറുത്തതാണ്. ഇക്കാര്യം പലര്‍ക്കും അറിയാം’’. – മായ പറഞ്ഞതിങ്ങനെ.
ADVERTISEMENT
Actress Maya Vishwanath Slams K.B. Ganesh Kumar for Insulting Remarks:
Actress Maya Vishwanath has publicly accused former minister and actor K.B. Ganesh Kumar of making derogatory remarks about her and her nephews. Maya Vishwanath expressed her strong disapproval of Ganesh Kumar's mother joining the Ad-hoc committee, stating this in an interview with My Media Originals. She described Ganesh Kumar as a failure both as a leader and as an individual, deeply hurting her with his comments. Maya Vishwanath recounted how Ganesh Kumar spoke offensively about her nephews, whom she considers her own children, and criticized his remarks about her holding them. She further revealed that a friend of his referred to her sister's children as 'boys she carries around,' which deeply offended her. Maya stated that she decided then that he would not win the election and that she began to hate him from that moment, a fact known to many.