മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പി ആർ വർക്ക് നടത്തുന്നുവെന്ന നടൻ ജോജു ജോർജിന്റെ ആരോപണം മലയാള സിനിമയില്‍ പുത്തൻ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നു.
ഇൻസ്റ്റഗ്രാം ലൈവിലൂടെ ജോജുവിന്റെ ആരോപണം. നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പിആർ വർക്ക് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ADVERTISEMENT
താൻ നായകനായ ‘വരവ്’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടായിരുന്നു താരത്തിന്റെ ഇൻസ്റ്റഗ്രാം ലൈവ്. സിനിമയ്ക്കെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റിവ് ക്യാംപെയ്നുകൾക്കെതിരെയും അദ്ദേഹം സംസാരിക്കുകയുണ്ടായി. ജോജു ലക്ഷ്യം വച്ചത് മലയാളത്തിലെ ഏതു താര ദമ്പതികളെയാണെന്ന് സോഷ്യൽ മീഡിയയിലെ ചർച്ച കൊഴുത്തതോടെ ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ മിഥുൻ രമേശിന്റെ ഭാര്യയുമായ ലക്ഷ്മി മേനോൻ.
‘ഇത് ആ henpecked ഭർത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടി അല്ലേ, നമ്മൾ അതിലും മുകളിലാണ് ചേട്ടാ’ എന്നാണ് ജോജുവിന്റെ ചിത്രം പങ്കുവച്ച് ലക്ഷ്മി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി കുറിച്ചത്.
ADVERTISEMENT
Joju George Alleges Actor Couple's PR Campaign Against Him:
Joju George's allegations of PR work against him by a prominent Malayalam actor and his wife have ignited a new controversy in the industry. George made these accusations during an Instagram live session, stating that many prominent Malayalam stars, along with an actor couple, engage in paid PR work. He specifically addressed the alleged systematic negative campaign targeting his recently released film, 'Varavu'. As social media buzzed with speculation about which star couple George was referring to, actress and social media influencer Lakshmi Menon responded, implying this was a recurring tactic by the actor and his wife.