ADVERTISEMENT

മകള്‍ക്കൊപ്പമുളള തന്റെ പിറന്നാളാഘോഷത്തിന്റെ വിഡിയോയും ചിത്രങ്ങളും പങ്കുവച്ച് പ്രിയനടി അഭിരാമി. മകള്‍ കല്‍ക്കിക്കൊപ്പം പിറന്നാള്‍ കേക്ക് ഉണ്ടാക്കുന്ന മനോഹര നിമിഷങ്ങളും അഭിരാമി പങ്കുവച്ചു.

‘നിങ്ങളടെ നാലു വയസ്സുകാരിയില്‍ നിന്ന് സ്വന്തമായി ഉണ്ടാക്കിയ ഒരു പൂച്ചെണ്ടും, കേക്കും, 200 ഉമ്മകളും, പിന്നെ ഹാപ്പി ബര്‍ത്ത്‌ഡേ മമ്മാ എന്ന ആശംസകളും കിട്ടുമ്പോള്‍... അതിനേക്കാള്‍ മികച്ചൊരു ജന്മദിനം വേറെയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല! വിളിച്ചും മെസ്സേജ് അയച്ചും ആശംസകള്‍ അറിയിക്കാന്‍ സമയം കണ്ടെത്തിയ എല്ലാവര്‍ക്കും ഒത്തിരി നന്ദി. ഇത് എനിക്ക് ശരിക്കും ഒരുപാട് പ്രിയപ്പെട്ടതാണ്. ഇനി അടുത്ത വര്‍ഷത്തേക്കും അടുത്ത സന്തോഷങ്ങളിലേക്കും’. - അഭിരാമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ADVERTISEMENT

രാഹുല്‍ ആണ് അഭിരാമിയുടെ ജീവിതപങ്കാളി. 2009-ല്‍ ആയിരുന്നു ഇവരുടെ വിവാഹം. 2023-ലാണ് കുഞ്ഞിനെ ദത്തെടുത്തത്.

ADVERTISEMENT
Actress Abhirami's Heartwarming Birthday Celebration with Daughter Kalikki:

Abhirami, a popular Malayalam actress, celebrated her birthday with her daughter Kalikki. The actress shared delightful videos and pictures of their celebration, including the beautiful moments of making a birthday cake together. Abhirami expressed her joy on social media, mentioning the handmade bouquet, cake, and numerous kisses from her four-year-old daughter, calling it the best birthday ever. She also extended her gratitude to everyone who sent wishes. Abhirami is married to Rahul, and they adopted their child in 2023, following their wedding in 2009.

ADVERTISEMENT
ADVERTISEMENT