ADVERTISEMENT

നടി റെബ മോണിക്ക ജോണും ഭർത്താവ് ജോമോനും തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്കായുളള കാത്തിരിപ്പിലാണ്. 2022 ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം.

ഇപ്പോഴിതാ, ജോമോന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഹൃദ്യമായ ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. റെബയ്ക്ക് ഒപ്പമുളള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് കുറിപ്പ്.
‘നിന്നോടൊപ്പമുള്ള 8 വര്‍ഷങ്ങള്‍, നിന്നെയെന്റെ ജീവിതപങ്കാളിയാക്കിയുള്ള 4 വര്‍ഷങ്ങള്‍... ഇതിലും നല്ലൊരു ജീവിതപങ്കാളിയെ എനിക്ക് ചോദിച്ചു വാങ്ങാന്‍ കഴിയില്ല. എന്തുതന്നെയായാലും, നീ തന്നെയാണ് എനിക്കെല്ലാം. 2018-ല്‍ റെബയെ കണ്ടുമുട്ടിയത് മുതല്‍ ഇതുവരെയുള്ള വര്‍ഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, കഴിഞ്ഞ 8 കൊല്ലത്തിനിടയില്‍ നമ്മള്‍ രണ്ടാളും മാത്രം പങ്കുവച്ച ആ മനോഹരമായ ഓര്‍മ്മകള്‍ കണ്ട് കണ്ണുനിറയാതിരിക്കാന്‍ എനിക്കായില്ല. ഒരാളില്‍ തന്നെ എല്ലാം കണ്ടെത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ നന്ദിയുള്ളവളാണ് - ഒരു നല്ല സുഹൃത്ത്, സ്‌നേഹമുള്ള പങ്കാളി, ഇപ്പോള്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഈ ലോകത്തിലെ മുഴുവന്‍ സ്‌നേഹവും നല്‍കാന്‍ കാത്തിരിക്കുന്ന ഒരു അമ്മ.
എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങള്‍ ഞാന്‍ നിന്നോടൊപ്പമാണ് ചിലവഴിച്ചത്. ഇനി കാര്യങ്ങള്‍ എങ്ങെനെയായിരിക്കുമെന്ന് എനിക്കറിയില്ല. നമ്മുടെ ജീവിതത്തിലേക്ക് ആ മൂന്നാമത്തെ കുഞ്ഞുഥിതിയെ സ്വാഗതം ചെയ്യാന്‍ ഞാന്‍ എത്രത്തോളം ആവേശഭരിതനാണോ, അത്രത്തോളം തന്നെ നിന്നെ പരിചയപ്പെട്ടത് മുതല്‍ നമ്മള്‍ രണ്ടാളും മാത്രം ആസ്വദിച്ച ആ നിമിഷങ്ങളെയെല്ലാം ഞാന്‍ ഉറപ്പായും മിസ്സ് ചെയ്യും. നമ്മുടെ ഡേറ്റ് നൈറ്റുകള്‍, യാത്രകള്‍, ഭക്ഷണ വിശേഷങ്ങള്‍, കോഫി ഡേറ്റുകള്‍, അങ്ങനെ നമ്മള്‍ ഒന്നിച്ച് ചെയ്ത എല്ലാ കാര്യങ്ങളും. നമ്മള്‍ തമ്മില്‍ അര്‍ത്ഥവത്തായ രീതിയില്‍ സമയം മാറ്റിവെക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ഒത്തിരി സന്തോഷമുണ്ട്, ഇനി മുന്നോട്ടും നമ്മള്‍ അത് തുടരുമെന്ന് എനിക്ക് ഉറപ്പാണ്. ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ഞാന്‍ ഏറെ കാത്തിരിക്കുന്നു! ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു’ എന്നാണ് ജോമോന്‍ കുറിച്ചത്.

ADVERTISEMENT

ജേക്കബിന്റെ സ്വര്‍ഗരാജ്യം, ഫോറന്‍സിക്, മിഖായേല്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് റെബ മോണിക്ക ജോണ്‍.

ADVERTISEMENT
Actress Reba Monica John and Husband Jomon Await First Child:

Pregnancy, Malayalam actress Reba Monica John is eagerly awaiting her first child with her husband Jomon. Their journey together spans eight years since they met, with four years of marriage since January 2022. Jomon recently shared a heartfelt social media post expressing his deep love and appreciation for Reba, highlighting their shared memories and his excitement for their growing family. He acknowledged how Reba is a friend, partner, and soon-to-be mother, cherishing their past intimate moments while anticipating the new chapter. The post reflects on their dates, travels, and shared experiences, with Jomon promising to continue prioritizing their time together as they welcome their third family member. Reba Monica John is known for her roles in films like 'Jacobinte Swargarajyam' and 'Forensic'.

ADVERTISEMENT
ADVERTISEMENT