ADVERTISEMENT

സമീപകാലത്ത് നടി അനുപമ പരമേശ്വരൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചില പോസ്റ്റുകൾ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ, പുതിയ പുതിയ തെലുങ്ക് സിനിമ ‘ക്രേസി കല്യാണം’ ടീസർ ലോഞ്ചിനിടെ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് വൈറൽ.

തന്റെ പോസ്റ്റുകൾ ആരെയെങ്കിലും ലക്ഷ്യമിട്ടുള്ളതല്ലെന്നും അവ പൂർണമായും വ്യക്തിപരമായ ചിന്തകളാണെന്നും അനുപമ വ്യക്തമാക്കി.

ADVERTISEMENT

‘‘അത് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടാണ്. എന്ത് പോസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. ഞാൻ ആരോടും എന്തെങ്കിലും പറഞ്ഞതോ വികാരങ്ങൾ പുറത്തുവിട്ടതോ അല്ല. ഒരു സ്ത്രീയുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചാണ് ഞാൻ സംസാരിച്ചത്. അങ്ങനെ പറഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്.

എന്നെക്കുറിച്ചോ എന്റെ ജീവിതത്തെക്കുറിച്ചോ നിങ്ങൾക്ക് എന്തറിയാം ? ആളുകൾ അവരവരുടെ ധാരണകൾ ഉണ്ടാക്കുകയാണ്. അത് അവരുടെ ഇഷ്ടമാണ്. ഞങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഞങ്ങൾക്ക് ഇഷ്ടമുള്ളത് ഞങ്ങൾ പോസ്റ്റ് ചെയ്യും’.– അനുപമ പറഞ്ഞു.

ADVERTISEMENT

അതേസമയം, ‘ക്രേസി കല്യാണം’ റിലീസിനൊരുങ്ങുകയാണ്. ബദ്രപ്പ ഗജുല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നരേഷ്, തരുണ്‍ ഭാസ്‌കർ, അഖിൽ ഉദ്ദേമരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Anupama Parameswaran Clarifies Social Media Posts at 'Crazy Kalyanam' Teaser Launch:

Anupama Parameswaran addressed recent social media discussions at the 'Crazy Kalyanam' teaser launch. She clarified that her posts were personal thoughts, not aimed at anyone, and expressed pride in discussing a woman's life changes. Parameswaran asserted her right to post what she wants on her social media. The film 'Crazy Kalyanam', directed by Badratha Gajula, features Naresh, Tharun Bhascker, and Akhil Udemari in lead roles. The actress's candid response to questions about her online activity has gone viral. She emphasized that personal interpretations of her posts are up to the audience.

ADVERTISEMENT
ADVERTISEMENT