നടി ഐശ്വര്യ ചന്ദ്രന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് നടി തെസ്നി ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ച കമന്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.
നടി ഐശ്വര്യ ചന്ദ്രൻ മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം ഫോട്ടോ എടുക്കുന്ന വിഡിയോയിലാണ് ഐശ്വര്യയുടെ വസ്ത്രധാരണത്തെ വിമർശിച്ച് തെസ്നി ഖാന്‍ കമന്റിട്ടത്. കൊച്ചിയിൽ ഒരു സ്വർണക്കടയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രി പങ്കെടുക്കുന്ന, സ്റ്റാൻഡേർഡ് ഉള്ള സദസ്സിൽ മാന്യമായി ഡ്രസ്സ് ധരിച്ചുവരണമെന്നാണ് തെസ്നിയുടെ കമന്‍റ്.
ADVERTISEMENT
‘എനിക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യമാണ്. തെറ്റാണോ ശരിയാണോ എന്ന് അറിയില്ല. ഇപ്പോഴത്തെ ജനറേഷൻ പിള്ളേർക്ക് എങ്ങനെ വേണമെങ്കിലും നടക്കാം. അതിനുള്ള പെർമിഷനും അവകാശവും ഉണ്ട്. പക്ഷേ ഒരു മുഖ്യമന്ത്രി വരുന്ന സദസ്സിൽ, ഒരു നല്ല സ്റ്റാൻഡേർഡ് ഉള്ള സദസ്സിൽ മാന്യമായി ഡ്രസ്സ് ധരിച്ചുവരുകയാണെങ്കിൽ അതൊരു നല്ല കാര്യമായിരുന്നു’ എന്നാണ് തെസ്നി ഖാന്റെ കമൻറ്.
ജോജു ജോർജ് സംവിധാനം ചെയ്യുന്ന ‘പരിപാടി’ എന്ന പുതിയ ചിത്രത്തിലെ നായികയാണ് ഐശ്വര്യ ചന്ദ്രൻ. ഐശ്വര്യയുടെ ആദ്യ ചിത്രമാണിത്.
ADVERTISEMENT
Actress Aishwarya Lekshmi's Dress Sparks Debate After Thesni Khan's Comment:
Aishwarya Lekshmi's outfit choice has sparked a social media debate after actress Thesni Khan commented on a video of Lekshmi posing with Chief Minister V.D. Satheesan. The Chief Minister was attending the inauguration of a jewelry store in Kochi, where Lekshmi was also present. Thesni Khan's comment suggested that one should dress modestly for a dignified event, especially when the Chief Minister is in attendance. Lekshmi is set to star in Joju George's directorial debut, 'Paripadi'. This incident highlights ongoing discussions about public appearances and dress codes. The actress's first film is highly anticipated.