ADVERTISEMENT

നടൻ ടൊവിനോ തോമസിന് കരിയറിന്റെ തുടക്കകാലത്ത് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നാണ് ജോൺ പോൾ സംവിധാനം ചെയ്ത ‘ഗപ്പി’ സിനിമയിലേത്. ചിത്രത്തിൽ തേജസ് വർക്കി എന്ന എഞ്ചിനീയറെയാണ് ടൊവിനോ അവതരിപ്പിച്ചത്.

‘ഗപ്പി’ പത്താം വാർഷികത്തിൽ പുതിയ ചിത്രത്തിന്റെ സൂചനകൾ നൽകിയിരിക്കുകയാണ് ടൊവിനോയും ജോൺ പോളും. ടൊവിനോ തോമസും ജോൺ പോളും നടൻ ചേതനും ഒന്നിച്ചുള്ള ചിത്രങ്ങൾ ടൊവിനോ തോമസും ജോൺ പോളും സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചു.

ADVERTISEMENT

‘ഒരു ദശാബ്ദത്തിന് ഇപ്പുറം ഞങ്ങൾ വീണ്ടും കണ്ടുമുട്ടി, ഒരു എപിക് ഒരുങ്ങുന്നു’ എന്ന കുറിപ്പോടെയാണ് ടൊവിനോ ഫോട്ടോകൾ പങ്കുവച്ചത്. ഈ പോസ്റ്റ് ടൊവിനോ ആരാധകരിൽ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.

ADVERTISEMENT
Tovino Thomas and John Paul Hint at New Film on 'Guppy' 10th Anniversary:

Guppy, a film that provided one of Tovino Thomas's early career-defining roles, saw him portray engineer Tejas Varkey. On the film's tenth anniversary, both Tovino Thomas and director John Paul have hinted at a new project together. Photos of Tovino Thomas and John Paul with actor Chetan were shared on social media. Tovino captioned the post, 'A decade later, we meet again, an epic is brewing,' generating significant excitement among his fans.

ADVERTISEMENT
ADVERTISEMENT