ADVERTISEMENT

മാതാപിതാക്കളുടെ മോഹങ്ങളെയും പ്രതീക്ഷകളെയും അപ്പാടെ തകർത്തെറിഞ്ഞുകൊണ്ടാണ് നടി ഐശ്വര്യ ലക്ഷ്മി ഡോക്ടർ കരിയർ ഉപേക്ഷിച്ച് അഭിനയ രംഗത്തേക്ക് കടന്നുവന്നതെന്നും അത് താരത്തിന്റെ മാതാപിതാക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നുവെന്നും സംവിധായകൻ ആലപ്പി അഷ്റഫ്.

ഒരുസമയത്ത് വിവാഹം വേണ്ടെന്നു വച്ച താരം ഇപ്പോൾ ആ തീരുമാനം മാറ്റിയെന്നും നടി ഇപ്പോൾ ഒരു റിലേഷൻഷിപ്പിലാണെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ ആലപ്പി അഷ്റഫ് വെളിപ്പെടുത്തി.

ADVERTISEMENT

‘ഗവൺമെൻറ് ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ഏകമകളാണ് ഐശ്വര്യ ലക്ഷ്മി എന്ന തിരുവനന്തപുരത്തുകാരി. പഠിക്കാൻ മിടുമിടുക്കിയായിരുന്ന മകളെ ഒരു ഡോക്ടറായി കാണുവാനാണ് അവർ ആഗ്രഹിച്ചിരുന്നത്. തന്നെയുമല്ല ഒരു ഡോക്ടറെക്കൊണ്ട് തന്നെ വിവാഹവും കഴിപ്പിച്ച് കുടുംബവും കുട്ടികളുമൊക്കെയായി ജീവിക്കുന്നത് കാണാൻ അവർ ഒത്തിരി മോഹിച്ചിരുന്നു.

എന്നാൽ എംബിബിഎസ് കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ ഐശ്വര്യ മോഡലിങിലേക്ക് തിരിഞ്ഞു. അതിലൂടെയാണ് അവർ സിനിമയിലേക്കും കടന്നുവരുന്നത്. മാതാപിതാക്കളുടെ മോഹങ്ങളെയും പ്രതീക്ഷകളെയും അപ്പാടെ തകർത്തെറിഞ്ഞുകൊണ്ട് മകൾ അഭിനയരംഗത്തേക്ക് കടന്നുവന്നത് അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ADVERTISEMENT

മായാനദി സിനിമയിൽ ടൊവിനോയും ഐശ്വര്യയും തമ്മിൽ ഒരു ഇന്റിമസി സീൻ ഉണ്ട്. ഐശ്വര്യ പറയുന്നുണ്ട് ഈ രംഗങ്ങൾ കണ്ട തന്റെ മാതാപിതാക്കൾ ഏറെനാൾ തന്നോട് മിണ്ടാതിരുന്നിട്ടുണ്ടെന്ന്. തന്നെയുമല്ല ഹേമാ കമ്മിറ്റി റിപ്പോർട്ട് പൊതുമധ്യത്തിൽ ചർച്ചയായപ്പോൾ തന്റെ മാതാപിതാക്കൾ ഏറെ ഭയന്നിരുന്നു എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്. അവരുടെ അടുത്തൊരു ബന്ധു എന്നോട് പറയുകയുണ്ടായി മകളുടെ കല്യാണ ആവശ്യത്തിനായി മാതാപിതാക്കൾ ഒരു കിലോ സ്വർണം ഉൾപ്പെടെ എല്ലാം അവൾക്കായി കരുതിയിരുന്നു എന്ന്.

ഇന്ന് നിരവധി കോടികൾ ഐശ്വര്യ സിനിമയിൽ നിന്നും സമ്പാദിച്ചിട്ടുണ്ടെങ്കിലും ഒരു ചില്ലിക്കാശുപോലും ആ മാതാപിതാക്കൾ തങ്ങളുടെ ആവശ്യങ്ങൾക്കായി മകളിൽ നിന്നും കൈപ്പറ്റിയിട്ടില്ല. ഐശ്വര്യ പറയുന്നു തന്റെ ആഗ്രഹം കൊണ്ട് അമ്മയ്ക്കൊരു സാരി വാങ്ങിക്കൊടുത്തത് പോലും അമ്മ നിരസിച്ചു എന്ന്. മകൾ എത്രത്തോളം സിനിമയെ സ്നേഹിക്കുന്നുണ്ടോ അത്രത്തോളം തന്നെ ആ മാതാപിതാക്കൾ തങ്ങളുടെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞ സിനിമയെ വെറുക്കുന്നുണ്ടെന്ന് വേണം കരുതാൻ. 71 വയസ്സ് പിന്നിട്ട പിതാവിനെയും 66 വയസ്സ് പിന്നിട്ട മാതാവിനെയും ഇനി മാറ്റിത്തിരുത്തി ചിന്തിപ്പിക്കുക എന്നത് അസാധ്യമാണെന്നാണ് ഐശ്വര്യ പറയുന്നത്.

ADVERTISEMENT

താൻ കല്യാണം കഴിക്കില്ല ഭർത്താവും കുട്ടികളും കുടുംബവും എന്ന സങ്കൽപം തന്റെ ചിന്തയിലേ ഇല്ല എന്ന് പറഞ്ഞ ഐശ്വര്യയുടെ മനസ്സ് ഇപ്പോൾ മാറിയിരിക്കുന്നു. താൻ കല്യാണം കഴിക്കുമെന്നും തനിക്കൊരു കുട്ടി വേണമെന്നുമുള്ള ആഗ്രഹം ഇപ്പോൾ അവ തുറന്നു പറഞ്ഞിരിക്കുകയാണ്. കുട്ടിയെ ദത്തെടുക്കാൻ ആഗ്രഹമില്ല. താൻ പ്രസവിക്കുന്ന കുട്ടി തന്നെയാകണം തന്നെ അമ്മേ എന്ന് വിളിക്കേണ്ടതെന്നാണ് ഐശ്വര്യ പറയുന്നത്. ഐശ്വര്യ ലക്ഷ്മിക്ക് ഇപ്പോൾ ഒരു റിലേഷൻഷിപ്പ് ഉണ്ടെന്ന് അവർ പറയുന്നുണ്ട്. പക്ഷേ ആളിന്റെ പേരും മറ്റു വിവരങ്ങളൊന്നും ഇപ്പോൾ പുറത്തുവിടില്ല.

ഐശ്വര്യ ലക്ഷ്മിക്ക് ഇനിയും ജീവിതത്തിൽ ഐശ്വര്യങ്ങൾ നിറയട്ടെ എന്നും കൂടുതൽ കൂടുതൽ അവസരങ്ങൾ താങ്കളെ തേടിയെത്തട്ടെ എന്നും ആശംസിച്ചുകൊണ്ട് നിർത്തുന്നു. നന്ദി നമസ്കാരം’ എന്നാണ് അഷ്റഫ് പറയുന്നത്.

Aishwarya Lekshmi's Unconventional Path: From Medicine to Movies and a New Relationship:

Aishwarya Lekshmi, a Malayalam actress, pursued a career in acting despite her parents' strong desire for her to be a doctor and marry one. Director Alappey Ashraf revealed that this career shift was difficult for her parents, who had envisioned a life for her as a doctor with a doctor husband. Despite earning significantly from films, Aishwarya maintains financial independence and has not accepted money from her parents for her personal needs. She also shared that her parents were deeply affected by an intimacy scene in 'Mayaanadhi' and the discussions around the Hema Committee report. While she once rejected the idea of marriage and family, Aishwarya has now changed her mind and desires to get married and have her own child, not adopt. She is reportedly in a relationship but has not disclosed the details.

ADVERTISEMENT