ADVERTISEMENT

നടൻ ഷേർഷ ഷെരീഫ് വിവാഹിതനായി. നിത്യ സോളമനാണ് വധു. രജിസ്റ്റർ ഓഫിസിൽ വച്ചായിരുന്നു വിവാഹം.

‘ഈ സ്വാതന്ത്ര്യ ദിനത്തിൽ, ഒരു പോരാളി ഒഫീഷ്യലായി എന്റെ കൂടെ കൂടി, കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി’ എന്ന അടിക്കുറിപ്പോടെ ഷേർഷ വിവാഹ വിഡിയോ പങ്കുവച്ചു. ‘വ്യത്യസ്തവഴികൾ, പ്രാർഥനകൾ ഒടുവിൽ ഒന്നായി, സർക്കാരിന് നന്ദി’ എന്ന കുറിപ്പോടെയാണ് വിവാഹ ഫോട്ടോകൾ പങ്കുവച്ചത്. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധിയാളുകൾ വധൂവരൻമാർക്ക് ആശംസകളുമായി എത്തി.

ADVERTISEMENT

‘ബാഡ്ബോയ്സ്’, ‘നിഴൽ’, ‘മൂൺവാക്ക്’, ‘അതിരടി’, ‘മധുവിധു’, ‘ലിറ്റിൽ മിസ് റാവുത്തർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ഷേർഷ. ‘ലോ ആൻഡ് ഓർഡർ’ ആണ് ഷേര്‍ഷയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

ADVERTISEMENT
Malayalam Actor Sherah Shareef Weds Nithya Solomon:

Actor Sherah Shareef has officially tied the knot with Nithya Solomon in a registered marriage ceremony. Sharing a video and photos from the event, Sherah expressed gratitude to family, friends, and the government, describing Nithya as a warrior who joined him on Independence Day. The couple's union, celebrated with wishes from celebrities and fans, marks a new chapter after following different paths and prayers. Sherah, known for his roles in 'Bad Boys' and 'Nizhal', is awaiting the release of his next film, 'Law and Order'.

ADVERTISEMENT
ADVERTISEMENT