ADVERTISEMENT

നടി സുകുമാരിയെക്കുറിച്ച് സംവിധായകൻ വിനയന്റെ കുറിപ്പ് വൈറലാകുന്നു. സുകുമാരി തീ പിടിച്ചു മരിച്ചു എന്ന വാർത്ത ശരിയാണോ എന്ന സംശയം ഉന്നയിക്കുന്നുണ്ട് കുറിപ്പിലൂടെ വിനയൻ.

‘ഒരു ഓർമ്മച്ചിത്രം…

ADVERTISEMENT

1998 ൽ ആകാശഗംഗയുടെ ഷൂട്ടിംഗ് തുടങ്ങി എട്ടാം ദിവസമാണ് ഗംഗ എന്ന കഥാപാത്രത്തിന് അനുയോജ്യയായ നടിയെ കണ്ടെത്തുന്നത്. അന്ന് മലയാള സിനിമയിൽ ഉണ്ടായിരുന്നവരും പുതുമുഖങ്ങളുമായി വന്ന നാലോ അഞ്ചോ പേർക്കു ശേഷമാണ് മയൂരി എന്ന നടിയിലേക്കെത്തുന്നത്.

യക്ഷിയുടെ കണ്ണുകളും ചിരിയും ആ കഥാപാത്രത്തിന് ഒരു പ്രധാന ഘടകമായിരുന്നു. ആരും ശരിയാകാതെ വന്ന് ഷൂട്ടിംഗ് തന്നെ നിർത്തി വയ്കുമെന്ന ഘട്ടത്തിൽ സുകുമാരിച്ചേച്ചിയാണ് ചെന്നെയിൽ ഇങ്ങനൊരു കുട്ടിയുണ്ടന്നും അഭിനയിപ്പിച്ചു നോക്കാമെന്നും പറഞ്ഞ് മയൂരിയെ വിളിച്ചു വരുത്തുന്നത്… എന്റെ ഇൻഡിപ്പെൻഡൻസ് എന്ന സിനിമയുടെ സമയത്തും രാക്ഷസ രാജാവിലുമൊക്കെ ചില നിർണ്ണായക സമയങ്ങളിൽ സുകുമാരിച്ചേച്ചി ഇതുപോലെ സഹായിച്ചിട്ടുണ്ട്… ചേച്ചി സെറ്റിലുണ്ടങ്കിൽ അതൊരു എനർജി ആണ്..

ADVERTISEMENT

ഗംഗയുടെ വേഷം മയൂരി അസ്സലായി അഭിനയിച്ചു. അതിനു ശേഷം കുറേ മലയാള ചിത്രങ്ങളിൽ കന്നടക്കാരിയായ മയുരി അഭിനയിച്ചിരുന്നു പക്ഷേ 2005 ൽ 23-ാം വയസ്സിൽ അവർ സ്വയം ജീവനൊടുക്കി എന്നത് ഞെട്ടലോടെയാണ് കേട്ടത് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.

സുകുമാരിച്ചേച്ചിയുടെ അന്ത്യവും എനിക്കവിശ്വസനീയമായിരുന്നു..

ADVERTISEMENT

എല്ലാവരേയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന ചേച്ചി ജീവിതാവസാന കാലത്ത് വളരെ ഏറെ ദുഖിതയായിരുന്നു …

പൂജാമുറിയിൽ വച്ച് വസ്ത്രത്തിനു തീ പിടിച്ചു മരിച്ചു എന്ന വാർത്ത ശരിയാണോ..? എനിക്കറിയില്ല.. അതോ ചേച്ചിയും എന്തെങ്കിലും തീരുമാനിച്ചിരുന്നുവോ?

പുതിതായി തുടങ്ങുന്ന ഫാന്റസി ചിത്രത്തിൽ ആകാശഗംഗ വരുന്നുണ്ട് ആ കഥാപാത്രത്തിനായി തിരയുകയാണ്.. അവിടെയാണ് പഴയ ഗംഗയേയും അവരെ പരിചയപ്പെടുത്തിയ വ്യക്തിയേയും ഓർത്തു പോയത്…’ എന്നാണ് വിനയൻ കുറിച്ചത്.

Vinayan's Note on Sukumari's Death Goes Viral:

Sukumar, the director, has raised doubts about the death of actress Sukumari. In a viral note, Vinayan recalled how Sukumari helped him cast actress Mayuri in his 1998 film 'Akashaganga.' Mayuri, who essayed the role of Ganga, was brought to his attention by Sukumari when other actresses were not fitting the character. He also mentioned that Sukumari had assisted him in crucial moments during other films like 'My Independence' and 'Rakshasa Rajavu.' Vinayan expressed shock at Mayuri's suicide at the age of 23 in 2005. He also questioned the circumstances of Sukumari's death, stating that the news of her dying from clothes catching fire in the prayer room felt unbelievable, and wondered if she had also decided to end her life. Vinayan is currently searching for an actress for the role of Ganga in his upcoming fantasy film, which reminded him of the past and Sukumari.

ADVERTISEMENT