അച്ഛന്റെയും അമ്മയുടെയും വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പ് പങ്കുവച്ച് നടി ആല്‍ഫി പഞ്ഞിക്കാരന്‍.
‘ഈ വര്‍ഷം നിങ്ങളുടെ നാല്പതാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഞങ്ങള്‍ ഒട്ടേറെ പദ്ധതികള്‍ ഇട്ടിരുന്നു. പ്ലാന്‍ ചെയ്തുകൊണ്ടേയിരുന്നു... പക്ഷേ ജീവിതത്തിന്റേത് മറ്റ് ചില പദ്ധതികളായിരുന്നു, ഒന്നിച്ച് അത് ആഘോഷിക്കാന്‍ കഴിയുന്നതിന് മുന്‍പേ അപ്പ ഞങ്ങളെ വിട്ടുപിരിഞ്ഞു. എങ്കിലും നിങ്ങള്‍ രണ്ടുപേര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാര്‍ഷികാശംസകള്‍ നേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അപ്പാ, നിങ്ങള്‍ ഞങ്ങളുടെ ഒപ്പമില്ലായിരിക്കാം, പക്ഷേ ഞങ്ങളുടെ ഹൃദയത്തിലും ഓര്‍മ്മകളിലും എന്നും ജീവിക്കും. വിവാഹ വാര്‍ഷികാശംസകള്‍ അപ്പാ, അമ്മ. എന്നും ഒരുപാട് സ്‌നേഹത്തോടെ’ എന്നാണ് താരം കുറിച്ചത്.
ADVERTISEMENT
അച്ഛനും അമ്മയ്ക്കുമൊപ്പമുളള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ‘ശിക്കാരി ശംഭു’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ആല്‍ഫി പഞ്ഞിക്കാരന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.
Actress Alfi Panjikkaran's Emotional Anniversary Message for Parents:
Alfi Panjikkaran, a notable Malayalam actress known for 'Shikari Shambhu', shared a heartfelt tribute to her parents on their 40th wedding anniversary. She expressed her disappointment that they could not celebrate this milestone together as her father had passed away earlier. Despite the loss, Alfi conveyed her warmest anniversary wishes to both her parents, assuring them that her father's memory and love would forever remain in their hearts. She also shared cherished photos with her parents, highlighting her active presence on social media and her emotional connection to her family.