‘വിദ്വേഷം വിളമ്പാൻ ഇറങ്ങിയവർ അത് സ്വയം ഇലയിട്ട് തിന്നു തൃപ്തിപ്പെടുക’: പ്രതികരിച്ച് ഷേർഷ ഷെരീഫ്
Actor Sherish Sheriff Responds to Hate Comments After Interfaith Wedding
വിവാഹത്തിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനു പിന്നാലെ നേരിടേണ്ടി വന്ന വിദ്വേഷ കമന്റുകള്‍ക്ക് മറുപടിയുമായി നടനും തിരക്കഥാകൃത്തുമായ ഷേർഷ ഷെരീഫ്.
രണ്ടു പേർക്ക് ഒന്നിക്കാൻ ജാതിയോ മതമോ കുലമോ നോക്കേണ്ടതില്ലെന്നും ഒന്നിച്ച് ജീവിക്കാൻ ഭയപ്പെടേണ്ടതില്ലെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ADVERTISEMENT
ഷേർഷ ഷെരീഫിന്റെ കുറിപ്പ് –
ഈ സ്വാതന്ത്ര്യദിനത്തിൽ, രണ്ടു വ്യത്യസ്ത വിശ്വാസങ്ങളിൽ നിന്നുള്ള ഞാനും നിത്യ സോളമനും, Special Marriage Act 1954 പ്രകാരം, ഇരുവരുടെയും വിശ്വാസങ്ങളെയും വ്യക്തിത്വങ്ങളെയും സംരക്ഷിച്ചുകൊണ്ട് വിവാഹിതരായി. ഈ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ശേഷം ഒരുപാട് ആശംസകളോടൊപ്പം കുറെയേറെ Hate comments-ുകളും Hate messages-ുകളും വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഈ കുറിപ്പ്: രണ്ടു പേർക്ക് ഒന്നിക്കാൻ ജാതിയോ മതമോ കുലമോ നോക്കേണ്ടതില്ല. ഒന്നിച്ച് ജീവിക്കാൻ ഭയപ്പെടേണ്ടതുമില്ല. സ്വാതന്ത്ര്യം എന്നത് സ്വന്തം വിശ്വാസത്തിൽ ജീവിക്കാനുള്ള അവകാശം മാത്രമല്ല, മറ്റൊരാളുടെ വിശ്വാസത്തെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കാനുള്ള മനസ്സും കൂടിയാണ്. പ്രണയിക്കുന്നവരെ ഭയപ്പെടുത്തുന്ന ഒരു സമൂഹമല്ല വേണ്ടത്. സ്വന്തം ജീവിതം സ്വന്തം തീരുമാനപ്രകാരം ജീവിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്ന ഒരു സമൂഹം ആണ് വേണ്ടത്. അതുകൊണ്ട്, ഈ പോസ്റ്റ് ഒക്കെ കണ്ടു അസ്വസ്ഥരായ സുഹൃത്തുക്കളെ … Your discomfort is not the law. Your prejudice is not morality. Your hate has no veto here. We live in a secular republic, where every individual has the right to dignity, liberty, equality and freedom of conscience. So we will love without fear. We will choose without apology. And we will live our lives with the freedom our Constitution promises us. PS: വിദ്വേഷം വിളമ്പാൻ ഇറങ്ങിയവർ അത് സ്വയം ഇലയിട്ട് തിന്നു തൃപ്തിപ്പെടുക.
Actor Sherish Sheriff Responds to Hate Comments After Interfaith Wedding:
Interfaith marriage is a topic of discussion after actor and screenwriter Sherish Sheriff responded to hateful comments following his wedding. Sherish Sheriff and Nithya Solomon, from two different faiths, married under the Special Marriage Act 1954, respecting each other's beliefs and individuality. Despite receiving numerous wishes, they also encountered significant hate comments and messages on social media. Sheriff emphasized that uniting two individuals should not be hindered by caste, religion, or lineage, nor should one fear living together. He stated that freedom includes respecting others' beliefs and the right to live according to one's own decisions, advocating for a society that empowers individuals rather than intimidating those in love. He concluded by asserting that their discomfort stems from prejudice, not morality, and their love is protected by the secular republic's promise of dignity, liberty, equality, and freedom of conscience, allowing them to love, choose, and live freely.