സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന ‘കോസ്മിക് സാംസണി’ ന്റെ ടീസർ എത്തി. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഭിജിത് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രം ഈ വർഷം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. സഹരചയിതാവ്- അഭികേർഷ് വസന്ത്. എക്സികുട്ടീവ് പ്രൊഡ്യൂസർ - ബിനോ ടി എബ്രഹാം.
ഫാന്റസി വിഭാഗത്തിൽ പെടുന്ന ചിത്രമായാവും ‘കോസ്മിക് സാംസൺ’ എത്തുക എന്നാണ് ടീസർ നൽകുന്ന സൂചന.
ADVERTISEMENT
മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസിനെത്തും.
ഛായാഗ്രഹണം - ദീപക് ഡി മേനോൻ, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- സിബി മാത്യു അലക്സ്.
ADVERTISEMENT
Cosmic Samson Teaser Out: Fantasy Film Starring Sandeep Pradeep:
Cosmic Samson, a fantasy film directed by Abhijith Joseph and starring Sandeep Pradeep, has released its teaser. The movie, produced by Sophia Paul and Manuel Cruz Darwin, is slated for a theatrical release this year. It features a diverse cast including Mukesh, Mia George, Althaf Salim, and Alphonse Puthren, alongside several newcomers. The film is set to be released in Malayalam, Tamil, Telugu, Hindi, and Kannada. The teaser hints at a strong fantasy element, with Abhijith Joseph also penning the screenplay. Key technical crew includes Deepak D. Menon for cinematography, Chaman Chacko for editing, and Siby Mathew Alex for music.