മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷൻ ഗംഗ’യുടെ ടൈറ്റിൽ പോസ്റ്റർ എത്തി. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം ഉക്രെയ്ൻ – റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ദൃശ്യവത്കരിക്കുന്നത്.
ജോർജിയയിൽ ചിത്രീകരണം ആരംഭിച്ചു. മോഹൻലാൽ ഉടൻ ജോയിൻ ചെയ്യും. പോളണ്ട്, ജോർജിയ, കസഖ്സ്ഥാൻ, ഡൽഹി, ഡെഹ്റാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്.
ADVERTISEMENT
മോഹൻലാലിനൊപ്പം ബോളിവുഡ് താരം അർജുൻ രാംപാൽ, ആദിൽ ഹുസൈൻ, ഭാഗ്യശ്രീ ബോഴ്സെ, പാർത്ഥിപൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ശാശ്വത് സച്ച്ദേവ് ‘ഓപ്പറേഷൻ ഗംഗ’യുടെ സംഗീതമൊരുക്കുന്നു. മിറോസ്ലാവ് കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ആക്ഷൻ ഡയറക്ടർ സീ യങ് ഓയും ചിത്രത്തിന്റെ ഭാഗമാണ്.
സുരേഷ് ഗോപി നായകനായ ‘ഒറ്റക്കൊമ്പൻ’, ജയസൂര്യ നായകനായ ‘കത്തനാർ’, എസ്. ജെ. സൂര്യ ഒരുക്കുന്ന ‘കില്ലർ’ എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.
ADVERTISEMENT
Mohanlal's 'Operation Ganga' Title Poster Out, Filming Begins:
Operation Ganga, a film starring Mohanlal and directed by Vishnu Mohan, has released its title poster. The movie, produced by Gokulam Gopalan under the Sree Gokulam Movies banner, visualizes India's historic rescue mission during the Ukraine-Russia war. Filming has commenced in Georgia, with Mohanlal set to join soon. The project involves 180 days of shooting across Poland, Georgia, Kazakhstan, Delhi, Dehradun, and Kochi. The cast includes prominent actors like Arjun Rampal, Adil Hussain, and Bhagyashree Borse, alongside Mohanlal. Shashwat Sachdev is composing the music, and Miroslav Kuba Brozek is handling the cinematography, with action director Sea Young Oh also part of the team. Sree Gokulam Movies also has other films in production, including 'Ottakkomban' starring Suresh Gopi and 'Kathanar' starring Jayasurya.