ADVERTISEMENT

കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പ്രിയതാരത്തിന് സോഷ്യൽ മീഡിയയിലൂടെ ജൻമദിനാശംസകള്‍ നേർന്നത്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ ഒന്ന് താരത്തിന്റെ സന്തതസഹചാരിയും മേക്കപ്പ് മാനും നിർമാതാവുമായ ജോർജിന്റേതാണ്.

‘35 years. A journey etched in the heart.

ADVERTISEMENT

Happy Birthday, my dear Mammukka.

35 വർഷം മുമ്പ് ഒരു ജോലിയിലൂടെ തുടങ്ങിയ യാത്ര ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ബന്ധങ്ങളിലൊന്നായി മാറിയിരിക്കുന്നു.

ADVERTISEMENT

മമ്മൂക്കാ, ഈ വർഷങ്ങൾക്കിടയിൽ നിങ്ങൾ എനിക്ക് ഒരു സഹപ്രവർത്തകനോ സുഹൃത്തോ മാത്രമായിരുന്നില്ല. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന, സ്വന്തം സഹോദരനെപ്പോലെ ഹൃദയത്തോട് ചേർത്തുവെച്ച ഒരാളാണ്.

ഒരുമിച്ച് ചിരിച്ച നിമിഷങ്ങളും, പങ്കുവെച്ച സന്തോഷങ്ങളും, ജീവിതത്തിലെ പല ഉയർച്ചകളും താഴ്ചകളും… 35 വർഷങ്ങൾക്കിടയിൽ ഒരുപാട് ഓർമ്മകൾ, അതിൽ പലതും വാക്കുകളിലൂടെ പറയാൻ കഴിയാത്തത്ര വിലപ്പെട്ടതാണ്.

ADVERTISEMENT

എന്റെ ജീവിതത്തിലേക്ക് നിങ്ങളെ കൊണ്ടുവന്ന ആ ബന്ധത്തിന് ഇന്നും ഒരുപാട് നന്ദിയുണ്ട്. നിങ്ങളെ പോലൊരു മനുഷ്യനെ ജീവിതത്തിൽ ലഭിച്ചത് തന്നെ ഒരു അനുഗ്രഹമായി ഞാൻ കാണുന്നു.

ഇനിയും ഒരുപാട് വർഷങ്ങൾ നമ്മൾ ഒരുമിച്ച്, ഒരുപാട് ഓർമ്മകൾ കൂടി ഉണ്ടാക്കണം… ഈ സ്നേഹവും ബന്ധവും ഇതുപോലെ തന്നെ എന്നും നിലനിൽക്കണം.

ജന്മദിനാശംസകൾ, മമ്മൂക്കാ.

എന്നും സ്നേഹത്തോടെ.

-George Sebastian’ എന്നാണ് മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ജോർജ് കുറിച്ചത്.

Mammootty's 35-Year Bond: A Heartfelt Birthday Wish from His Associate George:

Mammootty's birthday was recently celebrated with numerous wishes from fans and colleagues across social media. Among these, a particularly noteworthy message came from George Sebastian, the actor's long-time associate, makeup man, and producer. George shared a heartfelt post detailing their 35-year journey together, which began with a professional engagement and evolved into a deeply cherished relationship. He described Mammootty not just as a colleague or friend, but as a brother figure who has been a constant presence through life's ups and downs. The years have been filled with invaluable memories, laughter, and shared experiences that transcend words. George expressed immense gratitude for this bond and considers having Mammootty in his life a blessing, wishing for many more years of shared memories and enduring love.

ADVERTISEMENT