ADVERTISEMENT

മലയാറ്റൂർ മല കയറിയതിന്റെ സന്തോഷം പങ്കുവച്ച് നടി മഞ്ജു വാരിയർ. യാത്രയുടെ ചിത്രങ്ങള്‍ മഞ്ജു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
‘ആരോഗ്യത്തോടെയിരിക്കുക എന്നത് നമ്മൾ പലപ്പോഴും ആഘോഷിക്കാൻ മറന്നുപോകുന്ന ഒരു വിജയമാണ്. ഒരു ചെറിയ ബൈക്ക് അപകടത്തെ തുടർന്ന് പരിക്കേറ്റ് ഭേദമായി വരുന്ന സമയത്താണ് മനോഹരമായ മലയാറ്റൂർ മല കയറാൻ തുടങ്ങിയത്. അതിനാൽ ചെറിയൊരു ആശങ്കയുണ്ടായിരുന്നു. എന്നാൽ എക്കാലത്തെയും ഏറ്റവും സുരക്ഷിതവും ഓർമ്മയിൽ നിൽക്കുന്നതുമായ മലകയറ്റങ്ങളിൽ ഒന്നായി അത് മാറി. ആരോഗ്യപരിപാലനം രസകരവും ആസ്വാദ്യകരവുമാക്കാമെന്ന് തെളിയിച്ച ഹാൽവിങ് ടീമിന് അഭിനന്ദനങ്ങൾ. എന്റെ പരിമിതികളെ മറികടക്കാൻ ഓരോ തവണയും എന്നെ പ്രചോദിപ്പിച്ചതിന് ബിനീഷ് ചന്ദ്രയ്ക്കും നന്ദി’ എന്നാണ് മഞ്ജു വാരിയർ കുറിച്ചത്.

ADVERTISEMENT
ADVERTISEMENT
Manju Warrier Shares Joy of Conquering Malayattoor Hill Post-Injury:

Malayattoor hiking was a joyous experience for actress Manju Warrier, who shared her journey on social media after recovering from a minor bike accident. She emphasized that staying healthy is an often-overlooked victory. Despite initial apprehension due to her injury, the trek became one of her most memorable and safest climbs. Warrier lauded the Halving team for making healthcare enjoyable and thanked Bineesh Chandran for motivating her to overcome her limitations.

ADVERTISEMENT
ADVERTISEMENT