ചുറ്റുമുള്ളവരോടുള്ള നിന്റെ ആർദ്രത ഒരു വലിയ പ്രചോദനമാണ്. കേവലം നിന്റെ സാന്നിധ്യം കൊണ്ടുതന്നെ ജീവിതത്തിന്റെ എത്രയോ മനോഹരമായ പാഠങ്ങളാണ് നീ ഞങ്ങളെ പഠിപ്പിച്ചത്! ചിറകുകൾ വിടർത്തി ഇനിയും ഉയരങ്ങളിലേക്ക് പറക്കുക. ജീവിതത്തെ എന്നും ഇതുപോലെ അനുരാഗത്തോടെ ചേർത്തുവെക്കുക!’ എന്നാണ് പന്ത്രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന മകളുടെ പുതിയ ചിത്രങ്ങൾക്കൊപ്പം പൃഥ്വിരാജ് കുറിച്ചത്.
അമ്മ സുപ്രിയ മേനോനും അലംകൃതയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു.
ADVERTISEMENT
‘എന്റെ ആലിക്കുട്ടിക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ! നീ ഇത്രയും വളർന്നുവെന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല! ആശുപത്രിയിൽ നിന്ന് നിന്നെ വീട്ടിലേക്ക് കൊണ്ടുവന്നത് ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. നീ അത്രമേൽ പ്രിയപ്പെട്ടൊരു മകളാണ്. ഞങ്ങളുടെ എല്ലാ നല്ല ഗുണങ്ങളും നിന്നിലാണ് ഉള്ളതെന്ന് തോന്നിപ്പോകും; ഒപ്പം ഈ വാക്സാമാർഥ്യവും കുറുമ്പും ആരിൽ നിന്നാണ് കിട്ടിയതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!
എപ്പോഴും സ്നേഹവും കരുണയും ഉള്ളവളായിരിക്കുക, കാരണം ഈ ലോകം പലപ്പോഴും അത്രമേൽ വിചിത്രമാണ്! നീ എങ്ങനെയുള്ള ആളാണെന്നതിലും, ഏതു രീതിയിലാണ് വളർന്നുവരുന്നതെന്നതിലും അമ്മയ്ക്കും ഡാഡയ്ക്കും ഒരുപാട് അഭിമാനമുണ്ട്! ഒത്തിരി സ്നേഹം’ എന്നാണ് സുപ്രിയ കുറിച്ചത്.
ADVERTISEMENT
താരങ്ങളടക്കം നിവധിയാളുകൾ ആലി എന്ന അലംകൃതയ്ക്ക് പിറന്നാൾ ആശംസകളുമായെത്തി.
Prithviraj Sukumaran Wishes Daughter Alankrita a Happy 12th Birthday:
Alankrita, the daughter of actor Prithviraj Sukumaran and Supriya Menon, celebrated her twelfth birthday with heartfelt wishes from her parents. Prithviraj expressed immense pride in Alankrita's kindness and her ability to teach life lessons through her presence, encouraging her to fly high. Supriya shared her disbelief at how quickly Alankrita has grown, reminiscing about bringing her home from the hospital and highlighting her daughter's endearing qualities. Both parents emphasized their deep pride in her character and growth, with many other celebrities joining in to send birthday greetings to 'Ali'. The messages underscored the joy and inspiration Alankrita brings to their lives, celebrating her compassionate nature and unique personality.