തന്നെ അനുഗ്രഹിച്ചതിന് ദൈവത്തിന് നന്ദി പറഞ്ഞ് നടി നവ്യ നായർ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
സന്തോഷത്തിനും വേദനകള്‍ക്കും പാഠങ്ങള്‍ക്കും നന്ദിയെന്നും അതാണ് തന്നെ ഈ നിലയില്‍ എത്തിച്ചതെന്നും തന്റെ ചിത്രങ്ങൾക്കൊപ്പം നവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘ദൈവമേ, എന്നെ അനുഗ്രഹിച്ച നന്മയ്ക്കും എന്നെ രൂപപ്പെടുത്തിയ തിന്മയ്ക്കും നന്ദി. എല്ലാ സന്തോഷത്തിനും, എല്ലാ വേദനയ്ക്കും, എല്ലാ പാഠങ്ങൾക്കും... അതെല്ലാം തന്നെയാണ് എന്നെ ഇന്നത്തെ നിലയിൽ എത്തിച്ചത്...ഇതിനെല്ലാം ഞാൻ നന്ദിയുള്ളവളാണ്...’’ എന്നാണ് നവ്യ കുറിച്ചിരിക്കുന്നത്.
ADVERTISEMENT
ഫ്ലൈറ്റ് യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രങ്ങള്‍ക്കൊപ്പമാണ് നവ്യയുടെ കുറിപ്പ്.
മാതംഗി എന്ന നൃത്തവിദ്യാലയവും വേദികളുമായി തിരക്കിലാണ് നവ്യ ഇപ്പോൾ. സിനിമയിലും ഇടവേളയ്ക്കു ശേഷം സജീവമാകുകയാണ്.
Navya Nair Expresses Gratitude to God for Life's Journey:
Gratitude is the central theme of actress Navya Nair's recent Instagram post, where she thanked God for blessings, joys, sorrows, and lessons that have shaped her. The post, accompanied by pictures taken during a flight, highlights her appreciation for all experiences that have led her to her current standing. Navya emphasized her thankfulness for both the good and the challenging aspects of her life, acknowledging them as formative. Currently, she is actively involved with her dance school, Matangi, and is also making a comeback to active participation in cinema. Her reflective note has garnered significant attention from her followers. This expression of deep appreciation underscores a mature perspective on life's journey.