‘ഞാനും മക്കളും നടുക്കടലിൽ പെട്ട അവസ്ഥയാണ്, ആർക്കും ഒരു ബാധ്യതയും ആയിട്ടില്ല’: കുറിപ്പുമായി രഹ്ന
Kalabhavan Navas Wife Rehna Shares Emotional Anniversary Post
അടുത്തിടെയായിരുന്നു നടൻ കലാഭവൻ നവാസിന്റെ അകാലവിയോഗം.. ഇപ്പോഴും പ്രിയപ്പെട്ടവർ ആ ഞെട്ടലിൽ നിന്നു പുറത്തുകടന്നിട്ടില്ല.
കഴിഞ്ഞ ദിവസമായിരുന്നു നവാസിന്റെയും ഭാര്യയും നടിയുമായ രഹ്നയുടെയും ഇരുപത്തിനാലാം വിവാഹവാർഷികം. നവാസിന്റെ ഓർമകളിൽ ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പ് രഹ്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ADVERTISEMENT
‘ഇന്ന് ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്സറി ആണ്. നവാസ്ക്കയുടെ ആത്മാവിന്റെ കൈ പിടിച്ച് ഇന്നും ഞാൻ തൈ നട്ടു, വർഷങ്ങളായി ചെയ്തു വരുന്നത് കൊണ്ട് ചെയ്യാതിരിക്കാനും പറ്റുന്നില്ല മനസ്സിന്റെ വിഷമം കാരണം ചെയ്യാനും പറ്റുന്നില്ല.
ചില സമയത്ത് വിധി നമ്മുടെ ഹൃദയത്തെ കീറിമുറിക്കും, ഈശ്വരൻ അത് ഹീൽ ആക്കും, പക്ഷേ ആ പാടുകൾ നമ്മുടെ മനസ്സിൽ അങ്ങനെ കിടക്കും. ഞാനും മക്കളും നടുക്കടലിൽ പെട്ട അവസ്ഥയാണ്. എത്രനേരം നടുക്കടലിൽ പിടിച്ചു നിൽക്കാൻ പറ്റും എന്ന് എനിക്കറിയില്ല.
ADVERTISEMENT
നവാസ്ക്ക പോയി ഇത്രയും നാളായിട്ടും ആർക്കും ഒരു ബാധ്യതയും ആയിട്ടില്ല. അത് പടച്ചവൻ എന്നെ ഒന്ന് താങ്ങിപിടിച്ചതുകൊണ്ടാണ്. മരണം വരെ ആരിൽനിന്നും ഒന്നും വാങ്ങാതെ ഇങ്ങനെ തന്നെ മുന്നോട്ടുപോണം എന്നാണ് ആഗ്രഹം, അതിനു ഞാൻ വർക്ക് ചെയ്തേ പറ്റൂ’ എന്നാണ് നവാസിനൊപ്പമുള്ള വിവാഹചിത്രങ്ങൾ പങ്കുവച്ച് രഹ്ന കുറിച്ചത്.
Kalabhavan Navas remains deeply missed by his wife Rehna, who recently shared an emotional note on their 24th wedding anniversary. Rehna planted a sapling holding her late husband's soul, continuing their long-standing tradition despite her overwhelming grief. She expressed how fate shatters the heart while leaving permanent scars that time heals only partially. Describing herself and her children as stranded in the middle of the ocean, she voiced uncertainty about their future endurance. Grateful to God for keeping her independent since his passing, she emphasized her desire to work and never become a burden to anyone until her own final breath.