ADVERTISEMENT

തന്റെ പുതിയ സിനിമ ‘ടൈറ്റൻസ്’ നെ കുറിച്ച് സോഷ്യൽ മീഡിയയിൽ വൈകാരിക കുറിപ്പ് പങ്കുവച്ച് സംവിധായകൻ പ്രിൻസ് ജോയ്. താൻ ചെയ്തത് ഒരു മോശം സിനിമയല്ലെന്ന ഉറച്ച ബോധ്യമുണ്ടെന്നും ഒടിടി പ്ലാറ്റ്ഫോമിനല്ല ആൾക്കൂട്ടത്തിനുവേണ്ടി ചെയ്ത സിനിമയാണ് ടൈറ്റൻസെന്നും ഈ ചിത്രം തിയേറ്ററിൽനിന്ന് പോകുന്നതിനുമുൻപ് കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

‘ഒരു മോശം സിനിമ അല്ല ചെയ്തതെന്ന ഉറച്ച ബോധ്യത്താലാണ് ഞാൻ ഇതെഴുതുന്നത്. എന്ന് കരുതി മലയാളത്തിലെ കൾട്ട് ക്ലാസ്സിക്‌ സിനിമയാണ് ടൈറ്റൻസ് എന്നും ഞങ്ങൾ പറയുന്നില്ല. ഫാന്റസിക്കും റിയാലിറ്റിക്കും ഇടയിൽ നിന്നുകൊണ്ടാണ് അതിന്റെ തിരക്കഥയെ ചിട്ടപ്പെടുത്തിയത്. അതിന്റെ പശ്ചാത്തലം ഗ്രൗണ്ടഡ് ആകണം എന്ന നിർബന്ധവും ഞങ്ങൾക്കുണ്ടായിരുന്നു.

ADVERTISEMENT

നിങ്ങൾ തന്ന എല്ലാ നിരൂപണങ്ങളും എന്റെ takeaway ആണ്. ഇതുവരെ സിനിമ കാണാത്തവരോട്....അടുത്ത വീക്കെന്റിൽ കാണാമെന്ന് കരുതുന്നവരോട്.. ഫാന്റസി സിനിമകളെ സ്നേഹിക്കുന്നവരോട് … യുക്തിരഹിത തമാശകൾ ഇഷ്ടപ്പെടുന്നവരോട്..

എക്സ്പെരിമെൻറ് സിനിമകളെ സ്വാഗതം ചെയ്യുന്നവരോട്... OTT പ്ലാറ്റ്ഫോമിനല്ല., ആൾക്കൂട്ടത്തിന് വേണ്ടി ചെയ്ത സിനിമയാണ് ടൈറ്റൻസ്. കഴിയുമെങ്കിൽ പടം തിയേറ്ററിൽ കാണുക, തിയേറ്ററീന്ന് ടൈറ്റൻസ് ഇല്ലാതാവും മുന്നേ...’ എന്നാണ് പ്രിൻസ് ജോയി കുറിച്ചത്.

ADVERTISEMENT

ജയസൂര്യ, വിനായകൻ, നിഹാൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Director Prince Joy Shares Emotional Note on Titans:

Titans is the latest Malayalam fantasy film directed by Prince Joy, starring Jayasurya and Vinayakan in pivotal roles. Director Prince Joy recently shared an emotional social media note defending his creation against criticism. He firmly believes that he has not made a bad movie, blending fantasy with grounded reality. The filmmaker urged audiences to watch the movie in theatres before it completes its run. Furthermore, he emphasized that this experimental project was specifically crafted for the collective theatre crowd rather than for OTT platforms. Fans of fantasy genres and lighthearted comedy are particularly encouraged to experience the film on the big screen.

ADVERTISEMENT
ADVERTISEMENT