Saturday 09 March 2024 12:17 PM IST : By സ്വന്തം ലേഖകൻ

മിഥുന്‍ മാനുവല്‍ തോമസിന്റെ ‘അണലി’ വരുന്നു: ലിയോണ ലിഷോയിയും നിഖില വിമലും പ്രധാന വേഷങ്ങളിൽ

anali

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആദ്യ വെബ് സിരീസ് ‘അണലി’യുടെ ചിത്രീകരണം തുടങ്ങി.

സിരീസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ലിയോണ ലിഷോയിയും നിഖില വിമലുമാണ്. ഏഷ്യാവില്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന സിരീസ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുക. മിഥുന്‍ മാനുവല്‍ തോമസിനൊപ്പം ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് സിരീസിന്റെ രചന.

അതേ സമയം, ജയറാം നായകനായ, മമ്മൂട്ടി അതിഥിവേഷത്തിലുമെത്തിയ ‘അബ്രഹാം ഓസ്‍ലര്‍’ ആണ് മിഥുന്റേതായി അടുത്തിടെ തിയറ്ററുകളിൽ എത്തിയ ചിത്രം. മെഡിക്കല്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രം തിയറ്ററുകളില്‍ വിജയവുമായിരുന്നു.