Thursday 25 April 2024 02:09 PM IST : By സ്വന്തം ലേഖകൻ

‘അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു’: അപ്പു ഭട്ടതിരി വിവാഹിതനായി

appu-bhattathiri

സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി. അഭ വരദരാജ് ആണ് വധു. തിരുവനന്തപുരം സബ് രജിസ്ട്രാർ ഓഫീസിൽ വച്ചായിരുന്നു വിവാഹം.

‘ഞങ്ങൾ പൊരുത്തം കണ്ടു. ഞങ്ങൾ കണ്ടുമുട്ടി. ഞങ്ങൾ സംസാരിച്ചു. ഞങ്ങൾ നടന്നു.

ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. ഞങ്ങൾ വീണ്ടും സംസാരിച്ചു. ഞങ്ങൾ വീണ്ടും നടന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു.

ഇന്ന് ഞങ്ങൾ വിവാഹിതരായി, കൂടുതൽ ചർച്ചകൾക്കും നടത്തത്തിനും അതിനിടയിലുള്ള എല്ലാത്തിനും’.– എന്നാണ് വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് അപ്പു കുറിച്ചത്.

മികച്ച എഡിറ്റിങ്ങിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവാണ് അപ്പു എൻ ഭട്ടതിരി. നയൻതാര, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘നിഴൽ’ എന്ന ചിത്രം സംവിധാനം ചെയ്തു.