Thursday 25 April 2024 11:38 AM IST : By സ്വന്തം ലേഖകൻ

‘ജോസച്ചായൻ’ ഡബ്ബിങ് ആരംഭിച്ചു, ആവേശമായി ‘ടർബോ’ അപ്ഡേറ്റ്

turbo

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ. കോമഡി ആക്ഷൻ എന്റെർടെയ്നറായി ഒരുക്കുന്ന ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഡബ്ബിങ് ആരംഭിച്ചു.

ഇപ്പോഴിതാ, ഡബ്ബിങ്ങിന് മമ്മൂട്ടി എത്തുന്നതിന്റെ ഫോട്ടോകളും വിഡിയോകളും ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ചിത്രം ജൂൺ 13നു തിയറ്ററിൽ എത്തും.

മിഥുന്‍മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ടര്‍ബോയില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ഛായാഗ്രഹണം – വിഷ്ണു ശർമ്മ, ചിത്രസംയോജനം – ഷമീർ മുഹമ്മദ്.