Thursday 25 April 2024 10:25 AM IST : By സ്വന്തം ലേഖകൻ

‘ചെന്താർമിഴി’... ഒരു ഒരു രാജ രവിവർമ പെയിന്റിങ്ങ് പോലെ മനോഹരിയായി അനുശ്രീ

anusree

തന്റെ വേറിട്ട ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി അനുശ്രീ. ഒരു രാജ രവിവർമ പെയിന്റിങ്ങിനെ ഓർമിപ്പിക്കുന്ന ലുക്കിലാണ് ഫോട്ടോസിൽ താരം. വയലറ്റ് നിറത്തില്‍ പിങ്ക് ബോര്‍ഡറുള്ള സാരിയുടുത്ത്, പരമ്പരാഗത ശൈലിയിലുള്ള മാലയും കുപ്പിവളകളും നെറ്റിച്ചുട്ടിയുമണിഞ്ഞ്, ഓറഞ്ച് നിറത്തിലുള്ള ബന്ദി പൂവും തലയില്‍ ചൂടിയാണ് താരം ഒരുങ്ങിയിട്ടുള്ളത്.

‘ചെന്താർമിഴി’ എന്നാണ് ചിത്രം പങ്കുവച്ച് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിരവധിയാളുകളാണ് ചിത്രത്തിനു താഴെ കമന്റുമായെത്തുന്നത്.

സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ അനുശ്രീ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോസുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്.