Wednesday 22 January 2020 04:04 PM IST : By സ്വന്തം ലേഖകൻ

‘എന്റെ ഹൃദയം എന്നന്നേക്കും ഇങ്ങനെ ചേർത്തു പിടിക്കൂ പ്രിയനേ...’; വിവാഹ വാർഷികത്തിൽ ഭാവന; കുറിപ്പ്

naveen

രണ്ടാം വിവാഹ വാർഷികാഘോഷങ്ങളുടെ നിറവിലാണ് പ്രിയതാരം ഭാവന. ജീവിതത്തിലെ സുന്ദര സുദിനത്തിന്റെ ഓർമനാളിൽ പ്രിയപ്പെട്ടവന് ആശംസയുമായെത്തിയിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നല്ലപാതിക്ക് വിവാഹ വാര്‍ഷികാശംസകള്‍ നേരുന്നത്. 'എന്റെ ഹൃദയം എന്നും ഇങ്ങനെ ചേര്‍ത്തുപിടിക്കു'. എന്റെ പ്രിയപ്പെട്ടവന് വിവാഹ വാര്‍ഷികാശംസകള്‍'. ഇരുവരുടേയും കൈകോർത്തുള്ള ചിത്രത്തിനൊപ്പം ഭാവന കുറിച്ചു.

2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്ബാടി ക്ഷേത്രനടയില്‍ വച്ചായിരുന്നു ഭാവനയുടേയും കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീന്റേയും വിവാഹം. അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും ഇരുവരുടേയും കല്യാണം. നിരവധി പേരാണ് ഭാവനയുടെ പോസ്റ്റിന് വിവാഹ വാര്‍ഷികാശംസകള്‍ നേരുന്നത് .100 വര്‍ഷം ഇങ്ങനെ കഴിയാന്‍ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടേയെന്ന കമന്‍റുമായി ഭാവനയുടെ സഹോദരനും എത്തിയിട്ടുണ്ട്.