Tuesday 29 December 2020 03:07 PM IST : By സ്വന്തം ലേഖകൻ

എന്റെ പ്രിയപ്പെട്ടവൻ എന്റെ ഹീറോയെ കണ്ടുമുട്ടിയപ്പോൾ...! ചിത്രം പങ്കുവച്ച് ദുർഗ

durga

താരസംഗമമായിരുന്നു നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്ന്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നസ്രിയ തുടങ്ങിയ താരങ്ങളുടെ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ഇപ്പോഴിതാ, ചടങ്ങിൽ മോഹൻലാലും അർജുൻ രവീന്ദ്രനും ഒന്നിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ച് നടി ദുർഗ കൃഷ്ണ ഇൻസ്റ്റഗ്രാമിൽ കുറിച്ചതാണ് വൈറൽ. ‘When my Man met my Hero’ എന്നാണ് ചിത്രത്തിനൊപ്പം ദുർഗ കുറിച്ചിരിക്കുന്നത്.ഫാമിലി എന്ന കുറിപ്പോടെ മറ്റൊരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

മോഹൻലാൽ ചിത്രം റാമിൽ ദുർഗ അഭിനയിക്കുന്നുണ്ട്.

ഇൻസ്റ്റാഗ്രാമിൽ ആരാധകന്റെ ചോദ്യത്തിനു മറുപടിയായി അടുത്തിടെ ദുർഗ തന്റെ പ്രണയം വെളിപ്പെടുത്തിയിരുന്നു. അർജുൻ രവീന്ദ്രനാണ് ദുർഗ്ഗയുടെ കാമുകൻ. കഴിഞ്ഞ നാലു വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. അർജുനും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ്.