സോഷ്യൽ മീഡിയയിലെ സജീവതാരങ്ങളിലൊരാളാണ് നടി അന്ന രേഷ്മ രാജൻ. തന്റെ പുതിയ വിഡിയോസും ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്.
ഇപ്പോഴിതാ, മഞ്ഞ ചുരിദാറില്‍ സിമ്പിള്‍ ലുക്കില്‍ ലുക്കിലുള്ള തന്റെ ചില ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് വൈറൽ.
‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലെ ലിച്ചിയായി വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് അന്ന രേഷ്മ രാജന്. പിന്നീട് മോഹന്‍ലാല്‍ നായകനായെത്തിയ ‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിലും അന്ന തിളങ്ങി. അയ്യപ്പനും കോശിയും സിനിമയില്‍ റൂബി എന്ന കഥാപാത്രമായി അന്ന ഏറെ തിളങ്ങിയിരുന്നു.