Wednesday 27 March 2024 02:04 PM IST : By സ്വന്തം ലേഖകൻ

പുതിയ ചിത്രവുമായി ഹരിഹരൻ വരുന്നു, പുതുമുഖങ്ങൾക്കും അവസരം

hariharan

2018, മാളികപ്പുറം എന്നി ബ്ലോക്ക്‌ബസ്റ്റർ ചിത്രങ്ങളൊരുക്കിയ കാവ്യ ഫിലിം കമ്പനിയുടെ പുതിയ ചിത്രം സംവിധായകൻ ഹരിഹരനൊപ്പം.

ഹരിഹരൻ കാവ്യ ഫിലിം കമ്പനി ചിത്രത്തിന്റെ കാസ്റ്റിങ് കോൾ കഴിഞ്ഞ ദിവസം പുറത്തു വന്നു. 25-35 വയസ്സിനിടയിൽ പ്രായമുള്ള ആരോഗ്യ ദൃഡഗാത്രരായ നടന്മാരെയും, 22-30 വയസ്സിനിടയിൽ പ്രായമുള്ള നൃത്ത പ്രാവീണ്യമുള്ള നടികളെയും തേടിയുള്ളതാണ് കാസ്റ്റിങ് കോൾ.

അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ആൻ മെഗാ മീഡിയയുമായി ചേർന്നു നിർമ്മിക്കുന്ന ആനന്ദ് ശ്രീബാലയാണ് കാവ്യ ഫിലിം കമ്പനിയുടേതായി ഇപ്പോൾ നിർമ്മാണം നടക്കുന്ന സിനിമ.
വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.