Tuesday 11 July 2023 12:57 PM IST : By സ്വന്തം ലേഖകൻ

‘സ്നേഹവും ചിരിയും വീണ്ടും തുടരുന്നു’; മുപ്പത്തിമൂന്നാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ച് ജുവൽ മേരി

jewel-mary1

മുപ്പത്തിമൂന്നാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ച് നടിയും അവതാരകയുമായ ജുവല്‍ മേരി. പ്രിയപ്പെട്ട കൂട്ടുകാർക്കൊപ്പമായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 2008 മുതൽ പ്രിയ സുഹൃത്തുക്കൾ നൽകിയ സ്നേഹം, ആ സന്തോഷവും ചിരിയും ഇപ്പോഴും തുടരുന്നുവെന്നും പിറന്നാൾ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ജുവൽ കുറിച്ചു.

‘‘33 എന്ന മാജിക് ആരംഭിക്കുന്നു. എന്റെ പ്രിയപ്പെട്ടവരേ, 2008 മുതൽ നിങ്ങൾ എനിക്കും ക്രിസ്റ്റിൻ മേരി അലക്‌സിനും വേണ്ടി ഒരുക്കിയ അമൂല്യമായ ആഘോഷങ്ങൾക്കും പാർട്ടികൾക്കും നന്ദി. കോളജിലെ വാർഷികാഘോഷങ്ങൾക്കും കലാലയ അനുഭവങ്ങളിലേക്കും മടങ്ങിപ്പോയ പ്രതീതിയായിരുന്നു. നിങ്ങളിൽ എത്ര പേർക്ക് ഇതുപോലെ മഹത്തായ സൗഹൃദങ്ങൾ സ്വപ്നം കാണാൻ കഴിയും? സ്നേഹവും ചിരിയും വീണ്ടും തുടരുകയാണ്.’’- ജുവൽ മേരി കുറിച്ചു.

1.

jewel-mary3

2.

jewelmary2

3.

jewel-mary5

4.

Tags:
  • Movie News
  • Movies