Thursday 21 November 2019 12:42 PM IST : By സ്വന്തം ലേഖകൻ

മിഥുന് വേണ്ടി കണാരൻ ഹരീഷിന്റെ നാടന്‍ പാട്ടും ചുവടുകളും! വിഡിയോ ഗാനം എത്തി

midhun

മിഥുൻ രമേശ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’. ചിത്രത്തിലെ ‘കണ്ണാളേ കൺമണിയെ നീയെനിക്ക് കണ്ണലെ പൊന്നല്ലെടീ...’ എന്നാരംഭിക്കുന്ന അടിപൊളിപാട്ടിന്റെ വിഡിയോ എത്തി.

സന്തോഷ് വർമ എഴുതിയ പാട്ടിന് സംഗീതം പകർന്നത് എം . ജയചന്ദ്രൻ. നവാഗതനായ രാജു ചന്ദ്ര സംവിധാനം ചെയുന്ന ജിമ്മി ഈ വീടിന്റെ ഐശ്വര്യം ഗോൾഡൻ എസ് പിക്ചേഴ്സിന്റെ ബാനറിൽ ശ്യം കുമാർ , സിനോ ജോൺ തോമസ് എന്നിവർ നിർമിക്കുന്നു. ചിത്രം പൂർണ്ണമായും ദുബായിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്.