Thursday 12 December 2019 03:01 PM IST : By സ്വന്തം ലേഖകൻ

‘സീരിയൽ താരങ്ങളോട് സിനിമാക്കാർക്ക് പുച്ഛം, ഈ പ്രശ്നം ഏറ്റവും കൂടുതൽ നേരിടുന്നത് സ്ത്രീ താരങ്ങൾ’! തുറന്നടിച്ച് കന്യ

kanya

സീരിയൽ താരങ്ങളോട് സിനിമാക്കാർക്ക് പുച്ഛം മാത്രമാണെന്ന് നടി കന്യ. കേരളത്തിനു പുറത്തു നിന്നുള്ള താരങ്ങളെ കൊണ്ടു വന്നു സിനിമയിൽ അഭിനയിപ്പിച്ചാലും സീരിയൽ ആർട്ടിസ്റ്റുകളെ സിനിമാക്കാർക്കു വേണ്ടെന്നും കന്യ തുറന്നു പറഞ്ഞു. ഇവിടെ കഴിവുള്ളവർ ഒരുപാടുണ്ടെങ്കിലും ആരെയും വേണ്ട. ഈ പ്രശ്നം ഏറ്റവും കൂടുതൽ നേരിടുന്നത് സ്ത്രീ താരങ്ങൾ ആണെന്നും കന്യ പറയുന്നു.

അനീസ് കിച്ചൻ എന്ന പരിപാടിയിൽ അതിഥിയായി പങ്കെടുക്കവേയാണ് താരം ഇത് പറഞ്ഞത്.

മകൾ നില ഭാരതി അഭിനയത്തിലേക്ക് വരണം എന്ന് ആഗ്രഹം ഉണ്ടെന്നും ഒരു സ്റ്റേറ്റ് അവാർഡോ നാഷണൽ അവാർഡോ മകൾ നേടണം എന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു.