Tuesday 09 January 2024 11:00 AM IST : By സ്വന്തം ലേഖകൻ

ഞങ്ങളുടെ ചേച്ചി...സഹോദരങ്ങളെ ചേർത്തു പിടിച്ച് കുഞ്ഞാറ്റ: ചിത്രം വൈറൽ

kunjatta

സഹോദരി ശ്രേയയെയും സഹോദരന്‍ അമൃതിനെയും ചേർത്തുപിടിച്ചുള്ള തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് മനോജ് കെ ജയന്റെയും ഉര്‍വ്വശിയുടെയും മകള്‍ തേജാലക്ഷ്മി (കുഞ്ഞാറ്റ). അമൃതിനെ കൂടാതെ ഇഷാന്‍ പ്രജാപതി എന്ന അനുജൻ കൂടിയുണ്ട് കുഞ്ഞാറ്റയ്ക്ക്. ഉര്‍വശിയുടെ പുത്രനാണ് ഇഷാന്‍.

‘നിങ്ങളില്ലെങ്കില്‍ എല്ലാത്തിനും ഞാന്‍ വേറാരെ പഴിചാരും‌ എന്ന രസികൻ കുറിപ്പോടെയാണ് കുഞ്ഞാറ്റ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിരവധിയാളുകളാണ് കുഞ്ഞാറ്റയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്.